പോസ്റ്ററുകൾ
എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്
വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നിന്ന് മോചനം,
എന്നതാണ് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നില്‍ക്കുന്നതായി പാര്‍ട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്‌നിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വന്‍തകര്‍ച്ച, തൊഴിലില്ലായ്മ, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സ്വയം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയില്‍ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാര്‍ട്ടികളെയും നയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല മറിച്ച് വന്‍കിട കുത്തകകളുടെ താല്‍പര്യ സംരക്ഷണമാണ് ഈ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളില്‍ കണ്ണുംനട്ട് അവര്‍ക്ക്…