SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശിക പരിപാടികൾ

ഹോം » പ്രാദേശിക പരിപാടികൾ
ജില്ല തെരഞ്ഞെടുക്കൂ.

എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ അകാരണമായി പോലിസ മർദിച്ചതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി മാർച്ച്

06-06-2018 എറണാംകുളം

എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ അകാരണമായി പോലിസ മർദിച്ചതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി മാർച്ച്

സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ പതാക ഉയര്‍ത്തന്നു.

21-06-2018 തിരുവനന്തപുരം

സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ പതാക ഉയര്‍ത്തന്നു. സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീർ അസാദ്, ഇബ്രാഹിം മൗലവി സമീപം

സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്താം വാര്‍ഷികം

21-06-2018 കോഴിക്കോട്

സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്താം വാര്‍ഷികം കോഴിക്കോട് എസ്.ഡി.പി.ഐ റീജിണല്‍ ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തി.

ഗുരൂവായുര്‍ നഗരസഭ മില്ലുംപടിയില്‍ സ്ഥാപിച്ച വിദേശ മദ്ധ്യ ഷാപ്പ് അടച്ച് പൂട്ടുക എന്നാവശ്യപ്പെട്ട് SDPI നടത്തിയ പ്രതിഷേധ സായാഹ്‌നം എസ്.ഡി.പിഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍ ഉത്ഘാടനം ചെയ്തു.

24-07-2017 തൃശൂർ

ഗുരൂവായുര്‍ നഗരസഭ മില്ലുംപടിയില്‍ സ്ഥാപിച്ച വിദേശ മദ്ധ്യ ഷാപ്പ് അടച്ച് പൂട്ടുക എന്നാവശ്യപ്പെട്ട് SDPI നടത്തിയ പ്രതിഷേധ സായാഹ്‌നം എസ്.ഡി.പിഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍ ഉത്ഘാടനം ചെയ്തു. സമര സമിതി അംഗം [കൗണ്‍സിലര്‍] ബാബു മാസ്റ്റര്‍, സമര സമിതി ചെയര്‍മാല്‍ം കൗണ്‍സിലറും ആയ റഷീദ് കുന്നിക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി അബ്ദുളള മോന്‍, ജില്ലാ കമ്മറ്റി അംഗം സിറാജുദ്ധീന്‍ തൈക്കാട് ,മഹല്ല് പ്രസിഡന്റ് ജമാല്‍ തൈക്കാട്, ജില്ലാ സെക്രട്ടറി ദിലീഫ്, ഷിഹാബുദ്ധീന്‍, നെസീര്‍ എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമത്തിൽ സ്വാതന്ത്ര സമര പോരളി എസ് നാരായണപിള്ള സംസാരിക്കുന്നു.

07-10-2016 കോഴിക്കോട്

''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക'' കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമത്തിൽ സ്വാതന്ത്ര സമര പോരളി എസ് നാരായണപിള്ള സംസാരിക്കുന്നു.

പാലക്കാട് ജില്ലാകമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം സംസ്ഥാന ട്രഷറർ ജലീൽ നീലബ്ര ഉദ്ഘാടനം ചെയ്യുന്നു.

07-10-2016 പാലക്കാട്‌

''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക'' പാലക്കാട് ജില്ലാകമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം സംസ്ഥാന ട്രഷറർ ജലീൽ നീലബ്ര ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം ജില്ലാകമ്മിറ്റി വണ്ടുരിൽ സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

07-10-2016 മലപ്പുറം

''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക'' മലപ്പുറം ജില്ലാകമ്മിറ്റി വണ്ടുരിൽ സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

എസ് ഡി പി ഐ മതേതര ഇന്ത്യാ സംഗമം കോട്ടയത്ത് പി സി ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

07-10-2016 കോട്ടയം

''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക'' എസ് ഡി പി ഐ മതേതര ഇന്ത്യാ സംഗമം കോട്ടയത്ത് പി സി ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വർഗ്ഗീയതക്കെതിരെ യോജിച്ച മുന്നേറ്റത്തിന് ആഹ്വാനമേകി എസ്.ഡി.പി.ഐ മതേതര സംഗമം

07-10-2016 കോഴിക്കോട്

കോഴിക്കോട് : വർഗ്ഗീയതക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് യോജിച്ച മുന്നേറ്റത്തിന് ആഹ്വാനം നൽകിയ എസ്.ഡി.പി.ഐ മതേതര സംഗമം ശ്രദ്ദേയമായി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ദേശീയസമിതി അംഗം നസ്റുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ജീവനും സ്വത്തിനും ഇന്ത്യയിൽ സുരക്ഷിതമുണ്ടാവാൻ യോജിക്കേണ്ടവർ ഒരുമിക്കണം. എസ്.ഡി.പി.ഐയും ബി.ജെ.പിയും ഒരു പോലെയാണെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രസ്ഥാവന വർഗ്ഗീയതക്ക് വളം വെക്കാനേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം അഹമ്മദ് കുട്ടി ഉണ്ണികുളം, ആർ.എം.പി - ഐ സംസ്ഥാന കമ്മറ്റി അംഗം കെ.എസ് ഹരിഹരൻ, ഐ.എൻ.എൽ ജില്ലാ ജന:സെക്രട്ടറി എം ഷർമദ് ഖാൻ, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി, എസ്.ഡി. ടി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു , സ്വാതന്ത്ര്യ സമര സേനാനി എ.എസ് നാരായണ പിള്ള, മുഹമ്മദ് അഷ്റഫ് (ബി.എസ്.പി), കേരള ദലിത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.പി.ഭാസ്ക്കരൻ, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ്, അഡ്വ: ആനന്ദ കനകം, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച് നാസർ, ജോൺസൺ മാസ്റ്റർ നെല്ലിക്കുന്ന്, ജാഫർ അത്തോളി, യു.കെ ഡെയ്സി ബാലസുബ്രമണ്യൻ, വേലായുധൻ വേട്ടാത്ത്, എഞ്ചിനീയർ എം.എ സലീം, മുസ്തഫ പാലേരി എന്നിവർ സംസാരിച്ചു. ''അസഹിഷ്ണുതയുടെ കലികാലം"എന്ന ഡോക്യുമെന്ററി പ്രദർശനവും പ്രകാശനവുംനടന്നു. രാവിലെ നടന്ന ജില്ലാ നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.കെ മജീദ്, സലീം കാരാടി, സാലിം അഴിയൂർ, നജീബ് അത്തോളി, സൽമ സലാം, അമിത മുന്ന, കെ.പി.ഗോപി, പി.ടി കുട്ട്യാലി, മാക്കൂൽ മുഹമ്മദ്, വി.എ മജീദ്, പി.പി നൗഷീർ, ഇ നാസർ, സി. കുഞ്ഞാലി, പി.പി റഷീദ് തുടങ്ങിയവർ സംസാരിച്ചു.

മതേതരത്വം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നേറണം: അജ്മൽ ഇസ്മയിൽ

07-10-2016 കാസർഗോഡ്‌

ഉപ്പള: വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്തി മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട മതേതരത്വം സംരക്ഷിക്കാന്‍ പൊതുസമൂഹം യോജിച്ച് മുന്നേറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. മതേതരത്വം ഇന്ത്യയുടെ ജീവനാണ് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുരാഷ്ട്രീയത്തിന്റെ പേരിലും അല്ലാതെയും ദളിതുകളേയും പിന്നാക്കക്കാരേയും മുസ്്‌ലിംകളേയും കൊന്നൊടുക്കുകയാണ് സംഘ്പരിവാര്‍. തിന്നാനും പറയാനും എല്ലാവര്‍ക്കും തുല്യനീതിയുമായിരുന്നു ഡോ. അംബേദ്ക്കര്‍ അടക്കമുള്ള മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട മതേതര ഇന്ത്യ. ഇത് സംരക്ഷിക്കേണ്ടത് പൗരന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍, പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ, പിഡിപി സംസ്ഥാന സെക്രട്ടറി എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, ഇഖ്ബാല്‍ ഹൊസങ്കടി, മുഹമ്മദ് പാക്യാര, ഖാദര്‍ അറഫ, മഞ്ചേശ്വരം പഞ്ചായത്തംഗം ഫൈസല്‍ മച്ചംപാടി, ചന്ദ്രന്‍ തൃക്കരിപ്പൂര്‍, ഷരീഫ് പടന്ന, അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേപാതയിലാണ് നീങ്ങുന്നു: വി എം ഫഹദ്

07-10-2016 ഇടുക്കി

റാന്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേപാതയിലാണ് നീങ്ങുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫഹദ് പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി റാന്നിയില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്ന ഫാഷിസത്തിനെതിരെ സിപിഎം മൗനം പാലിക്കുകയാണ്. ഫാഷിസത്തെ സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ പോലും ഭിന്നതയും സംശയങ്ങളും നിലനില്‍ക്കുന്നു. ഫാഷിസത്തിന്നെതിരെ നില്‍ക്കാനുള്ള സിപിഎമ്മിന്റെ ഭയമാണ് ഇത്തരം സംശയങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലേറി അക്രമോല്‍സുകതയുടെ രണ്ടര വര്‍ഷമാണ് രാജ്യത്ത് കടന്നുപോയത്. അധികാരത്തിന്റെ തിണ്ണമിടുക്കില്‍ ആര്‍എസ്എസും സംഘപരിവാര ശക്തികളും തനിസ്വരൂപം പുറത്തെടുത്തതോടെ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യമിന്ന് കടന്നു പോകുന്നത്. ഫാഷിസത്തെ സമൂഹം ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ഭാവിക്ക് അപകടമാണ്. എല്ലാക്കാലവും ഇന്ത്യ അതിന്റെ വൈവിധ്യത്തെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊക്കെ ദുഷ്ടശക്തികള്‍ ശ്രമിച്ചാലും അത്തരം ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷഫീഖ് ചുങ്കപ്പാറ, ബിഎസ്പി ജില്ലാ പ്രസിഡന്റ് പ്രസാദ് ഉദിമുട്, എസ്ഡിപിഐ ജില്ലാ ജന.സെക്രട്ടറി സജീവ് പഴകുളം, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, റാന്നി മണ്ഡലം പ്രസിഡന്റ് തൗഫീഖ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടറി ഇല്യാസ് സംസാരിച്ചു.

ആലപ്പുഴ ജില്ലാകമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം സംസ്ഥാന സമിതി അംഗം കെ.കെ ഹുസൈര്‍ ഉദ്ഘാടനം ചെയ്യുന്നു.

07-10-2016 ആലപ്പുഴ

''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക'' ആലപ്പുഴ ജില്ലാകമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം സംസ്ഥാന സമിതി അംഗം കെ.കെ ഹുസൈര്‍ ഉദ്ഘാടനം ചെയ്യുന്നു.

നമുക്ക് ജാതിയില്ലാ വിളംബര പ്രഖ്യാപനത്തിന് മുമ്പ് സി.പി.എം, ഇ.എം.എസിനെ തള്ളിപ്പറയണം: എം.കെ. മനോജ്കുമാര്‍

07-10-2016 കണ്ണൂർ

കണ്ണൂര്‍: നമുക്ക് ജാതിയില്ലാ വിളംബര പ്രഖ്യാപനത്തിന് മുമ്പ് ഇ.എം.എസിനെ തള്ളിപ്പറയാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാര്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള മതേതര ഇന്ത്യാ സംഗമത്തിന്റെ ഭാഗമായി കണ്ണൂര്‍ കോട്ടമൈതാനിയില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും സഹോദരന്‍ അയ്യപ്പന്റെയും പാരമ്പര്യം അവകാശപ്പെടാനുള്ള യാതൊരു അര്‍ഹതയും സി.പി.എമ്മിനില്ല. ഗുരുവിനെ സിമിന്റ് സ്വാമിയെന്നും അയ്യങ്കാളിയെ ജാതി നേതാവെന്നും അവഹേളിച്ച സി.പി.എം ഇപ്പോള്‍ അവരുടെ ഫോട്ടോകളും പ്രവര്‍ത്തനങ്ങളും മാതൃകയായി ഏറ്റെടുത്തിരിക്കുന്നത് കമ്മ്യൂണിസത്തിന്റെ ധാര്‍മിക അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത്. കേരളം മലയാളികളുടെ മാതൃഭൂമിയെന്ന ഇ.എം.എസിന്റെ പുസ്തകത്തില്‍ കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് ആകെത്തന്നെ ആര്യബ്രാഹ്മണരില്‍ നിന്ന് കിട്ടിയ വലിയൊരു സംഭാവനയാണ് ജാതിയെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. ജാതി സമ്പ്രദായം അന്ന് ഉടലെടുത്തിരുന്നില്ലെങ്കില്‍ മലയാളികളുടെ അഭിമാനമായ കേരള സംസ്‌കാരവും ഉണ്ടാകുമായിരുന്നില്ല എന്ന് ഇ.എം.എസ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യനും സൈദ്ധാന്തികനുമായിരുന്ന ഇ.എം.എസ് ജാതിയെ പൂണൂലിട്ട് പുണര്‍ന്ന ശ്രേഷ്ഠ കമ്മ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ട് തന്നെ ഇ.എം.എസിനെ തള്ളിപ്പറയാതെ സി.പി.എം നടത്തുന്ന ജാതിയില്ലാ വിളംബരം വെറും പ്രഹസനം മാത്രമായിരിക്കും. കോണ്‍ഗ്രസും ബി.ജെ.പിയും മേല്‍പ്പറഞ്ഞ ജാതിവാദത്തില്‍ നിന്നും തികച്ചും ഭിന്നമല്ല.

ഐ.എസ്സും ആര്‍.എസ്.എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ - അബ്ദുല്‍ മജീദ് ഫൈസി

07-10-2016 തിരുവനന്തപുരം

മതത്തില്‍ അധിഷ്ഠിതമായ ഭരണ സംവിധാനത്തെ വിഭാവനം ചെയ്യുന്ന ഐ.എസ്സും ആര്‍.എസ്.എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറുടെ ഉന്മൂലന സിദ്ധാന്തത്തെ മാതൃകയാക്കി സ്വതന്ത്ര ഇന്ത്യയില്‍ ആര്‍.എസ്.എസ് നടപ്പാക്കിയ വംശഹത്യാ കലാപങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പതിനായിരങ്ങളുടെ കബന്ധങ്ങള്‍ക്ക് മുകളിലൂടെയാണ് നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലെത്തിയത്. മതപരിവര്‍ത്തന സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നിയമം, ഗോവധ നിരോധനം, ഏകസിവില്‍കോഡ് വാദം, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കല്‍, യു.എ.പി.എ കരിനിയമം തുടങ്ങിയവയിലൂടെ ഇന്ത്യയുടെ ജീവനായ മതേതരത്വത്തെ തല്ലിക്കൊല്ലുകയാണ് ഇന്ത്യയില്‍ ഭരണകൂടങ്ങള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയിലും ഈ പാപക്കറ പുരണ്ടിട്ടുണ്ടെന്നും അതാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചക്ക് പ്രധാനഹേതുവെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന്റെ വളര്‍ച്ചക്ക് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും വിശ്വാസമാര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ജീവിക്കാനുള്ള അവകാശത്തിനായി സംഘടിക്കുന്നതിനെ പോലും വര്‍ഗീയതയായി ചിത്രീകരിച്ച് ആര്‍.എസ്.എസ്സിന് സമാന്തരമായി അവതരിപ്പിക്കുന്നവര്‍ മതേതര്വത്തിന്റെ യഥാര്‍ഥ ശത്രുവിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ആര്‍.എസ്.എസ് വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ നട്ടുപിടിപ്പിക്കാന്‍ ഇടമുണ്ടാക്കിക്കൊടുക്കുന്നതില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും പങ്കുണ്ട്. അധികാരക്കസേരക്ക് വേണ്ടി ഇരുമുന്നണികളും ബി.ജെ.പിയുമായി രഹസ്യബാന്ധവം ഉണ്ടാക്കുന്നു. കണ്ണൂരില്‍ ആര്‍.എസ്.എസ്സിനോടുള്ള സി.പി.എമ്മിന്റെ ശത്രുത പ്രാദേശിക രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. തൊട്ടടുത്ത കോഴിക്കോട് ജില്ലയില്‍ സി.പി.എം ശത്രുപക്ഷത്ത് നിര്‍ത്തി അക്രമിച്ചുകൊണ്ടിരിക്കുന്നത് മുസ്‌ലിംകളെയാണ്. ഈ വൈരുദ്ധ്യം സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തെയും രാഷ്ട്രീയ ദൗര്‍ബല്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ആര്‍.എസ്.എസ്, ഐ.എസ് പോലുള്ള വര്‍ഗീയ ചിന്താഗതികള്‍ക്കെതിരേ എല്ലാ മതേതര മനസ്സുകളെയും ഒന്നിച്ചണിനിരത്തി പരസ്പര വിശ്വാസം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ മജീദ് ഫൈസി പ്രഖ്യാപിച്ചു. സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡന്റ് എ.ഇബ്രാഹീം മൗലവി, ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാഹാന്‍, സെക്രട്ടറി ഷബീര്‍ ആസാദ്, ഷിഹാബുദ്ദീന്‍ മന്നാനി തുടങ്ങിയര്‍ സംസാരിച്ചു. കോട്ടയത്ത് പി.സി ജോര്‍ജ്ജ് എം.എല്‍.എയും, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും, തുളസീധരന്‍ പള്ളിക്കല്‍ മലപ്പുറം വണ്ടൂരിലും, ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍ കണ്ണൂരിലും, അജ്മല്‍ ഇസ്മായില്‍ കാസര്‍ഗോഡ് ഉപ്പളയിലും, സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര പാലക്കാട് ഒറ്റപ്പാലത്തും, സെക്രട്ടറി എ.കെ അബ്ദുല്‍ മജീദ് വയനാട് കല്‍പ്പറ്റയിലും, സെക്രട്ടറിയേറ്റംഗങ്ങളായ നാസറുദ്ദീന്‍ എളമരം കോഴിക്കോടും, യഹ്‌യ തങ്ങള്‍ എറണാകുളം പട്ടിമറ്റത്തും, സംസ്ഥാന സമിതി അംഗങ്ങളായ എ.കെ സലാഹുദ്ദീന്‍ ഇടുക്കി നെടുങ്കണ്ടത്തും, കെ.കെ ഹുസൈര്‍ ആലപ്പുഴ കായംകുളത്തും, ഇ.എസ് ഖാജാ ഹുസൈന്‍ തൃശ്ശൂര്‍ ചാവക്കാടും, വിഎം ഫഹദ് പത്തനംതിട്ട റാന്നിയിലും മതേതര ഇന്ത്യാ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.

യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ളക്‌സി ഫെയര്‍ സമ്പ്രദായം റെയില്‍വേയില്‍ നടപ്പാക്കുന്നതിനെതിരെ എസ് ഡി പി ഐ കണ്ണൂർ റെയിൽവേ സ്റ്റേഷനലേക്ക്‌ നടത്തിയ പ്രതിഷേധ മാർച്ച്‌

09-09-2016 കണ്ണൂർ

യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ളക്‌സി ഫെയര്‍ സമ്പ്രദായം റെയില്‍വേയില്‍ നടപ്പാക്കുന്നതിനെതിരെ എസ് ഡി പി ഐ കണ്ണൂർ റെയിൽവേ സ്റ്റേഷനലേക്ക്‌ നടത്തിയ പ്രതിഷേധ മാർച്ച്‌

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183