SDPI ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി റേഷൻ കാർഡ് ഫോട്ടോ എടുക്കാൻ വന്ന ജനങ്ങൾക്ക് ദാഹജലം വിതരണം ചെയ്യുന്നു...
എസ് ഡി പി ഐ തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവ് ബ്രാഞ്ച് കമ്മറ്റി ഭാരവാഹികള്‍ നിര്‍ധന യുവതിക്ക് ഭവന നിര്‍മാണ സഹായം കൈമാറുന്നു.
പരുതൂർ പഞ്ചായത്തിലെ എം.സി കോളനി റോഡ് നാടിന് സമർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മറ്റി അംഗം എ.കെ അബ്ദുൽമജീദ് സംസാരിക്കുന്നു. ജില്ലാ ജനറൽ സെക്രട്ടറി സി.പി മുഹമ്മദലി, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.എം നാസർ, എം.കെ നാസർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് സി മുഹമ്മദ് കുട്ടി തുടങ്ങിയവർ വേദിയിൽ.
എസ്.ഡി.പി.ഐ തൊളിക്കോട് പഞ്ചായത്ത് കമ്മറ്റി സാന്ത്വനം 2015 പദ്ധതിയുടെ ഭാഗമായി ഒരു നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ. ഇബ്രാഹീം കുട്ടി നിര്‍വഹിക്കുന്നു.സംസ്ഥാന സെക്രട്ടറി നൂര്‍ജഹാന്‍ തൊളിക്കോട്,പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഇ.സുല്‍ഫി,അരുവിക്കര മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ തൊളിക്കോട്,തൊളിക്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളയില്‍ ഷംനാദ്,സാധു സംരക്ഷണ സമിതി പ്രസിഡന്റ് ബാദുഷ,പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സിദ്ധീക്ക് തൊളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
വിഷന്‍ 2014-15 ജനകീയ പദ്ധതി കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് പദ്ധതി പ്രദേശത്ത് എസ്.ഡി.പി.ഐ നടപ്പാക്കുന്ന വിഷന്‍ 2014-15 ജനകീയ പദ്ധതിയുടെ ഭാഗമായുള്ള ഹൗസ് കാംപയിന്‍ സര്‍വേ ഉദ്ഘാടനം എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് നിര്‍വഹിച്ചു. യോഗത്തില്‍ ആലുവ മണ്ഡലം സെക്രട്ടറി അബ്ദുല്‍ റസാഖ് പേലില്‍, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് മജീദ് ചാലക്കല്‍, മുജീബ് മേക്കര, ഷെമീര്‍.കെ.ഉമ്മര്‍, നജാഷ് മണ്ണാറത്ത്, എസ്.ഡി.ടി.യു കുട്ടമശ്ശേരി യൂണിറ്റ് നേതാക്കളായ മുജീബ് മുട്ടത്തുംകുടി, അലി മരത്താന്‍കുടി, അഷ്‌റഫ് വട്ടപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
വെമ്പായം:തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്ത് പരിതിയിലുള്ള കന്യാകുളങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എസ്.ഡി .പി.ഐ കന്യാകുളങ്ങര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കി. പെരുന്നാള്‍ ദിവസം ഈ പ്രദേശത്തെ ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ രോഗികള്‍ രാവിലത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന സാഹചര്യം മനസ്സിലാക്കിയാണ് എസ്.ഡി.പി .ഐ പ്രഭാത ഭക്ഷണം നല്കുന്നത്.കഴിഞ്ഞ 4 തവണകളായി എസ്.ഡി.പി.ഐ ഈ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഭക്ഷണം നല്‍കി വരുകയാണ് .ഉഞ .ശാന്തി പ്രഭാത ഭക്ഷണ വിതരണ ഉത്ഘാടനം വഹിച്ചു. എസ്.ഡി.പി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇര്‍ഷാദ് കന്യാകുളങ്ങര,മഹീന്‍ കന്യാകുളങ്ങര ,ഹുസൈണ്‍ ഹാജിയാര്‍ ,റിയാസ്,ഇര്‍ഷാദ് കുണൂര്‍,സിദ്ദിക്ക്,സുലൈമാന്‍,ഷമീര്‍ കുണൂര്‍ , തുടങ്ങിയവര്‍ നേതൃത്വം നല്കി.രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും,ജീവനക്കര്‍ക്കുമാണ് ഫുഡ് നല്കിയത്.
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃക തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആനാട് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമ്മേളനം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ സന്ദേശങ്ങള്‍ ബാക്കിവെച്ചാണ് സമാപിച്ചത്. പഞ്ചായത്ത് സമ്മേളനത്തിനോടനുബന്ധിച്ച് ചുള്ളിമാനൂര്‍ ജങ്ഷനില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിംസ് ഹോസ്പിറ്റലിലെ പ്രഗത്ഭ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ ക്യാമ്പിന് 300ലധികം ആളുകള്‍ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. ഇതിനോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചത് കരുണാബായി ഡി-അഡിഷന്‍സെന്ററാണ്. മെഡിക്കല്‍ ക്യാമ്പ് ആനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ലോപ്പസാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമ്മേളനത്തില്‍ ചുള്ളിമാനൂര്‍ മുസ്്‌ലിംജമാഅത്ത് പ്രസിഡന്റ് എ.എം.ഇദ് രീസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് അബ്ദുല്‍ മജീദ്, ചേതനാ കോളേജ് പ്രിന്‍സിപ്പല്‍ ഗ്രീഗോറിയസ്, ചുള്ളിമാനൂര്‍ എല്‍.പി.എസ് പി.ടി.എ പ്രസിഡന്റ് പെരിങ്ങമല സജീബ്ഖാന്‍, സാഫ് ഗ്രൂപ്പ് ചെയര്‍മാന്‍ എ.ബി.കെ നാസര്‍, ഷാ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്. റഫീഖ് എന്നിവര്‍ പങ്കെടുത്തത് കക്ഷിരാഷ്ട്രീയ രംഗത്ത് ഏറെ ആശ്ചര്യമുളവാക്കി. ലഹരി വിരുദ്ധ സെമിനാര്‍ വാര്‍ഡ് മെമ്പര്‍ ആര്‍.സുജാത ഉദ്ഘാടനം ചെയ്തു. മുന്‍ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ചുള്ളിമാനൂര്‍ അക്ബര്‍ഷാ, റെസിഡന്‍സ് പ്രസിഡന്റ് എന്‍.ഇബ്രാഹീം, സൈക്കോളജിസ്റ്റുമാരായ ആര്‍ഷാ, അശ്വതി എന്നിവര്‍ സംസാരിച്ചു. എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ഇറക്കിയ വെളിച്ചം ഡയറക്ടറി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാദിയാബീവി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തില്‍ അലിഹസന്‍ പുരസ്‌കാരം നേടിയ വിജയന്‍മാഷിനെയും കൃഷി ഓഫീസര്‍ സുരേഷ്‌കുമാറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ചികില്‍സാസഹായവും തുടര്‍ന്ന് പൊതുസമ്മേളനുവം നടത്തി. എസ്.ഡി.പി.ഐ സംഘടിപ്പിച്ച സമ്മേളനത്തിന് കാലികമായ ദൗത്യം ഏറ്റെടുത്തപ്പോള്‍ ഗ്രാമം ഒന്നടക്കം മത-രാഷ്ട്രീയ-സാമൂഹിക-വ്യവസായ സംരംഭകരടക്കം ഒന്നിക്കുകയായിരുന്നുവെന്ന് പ്രോഗ്രാമിന്റെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടറിയുമായ ഷിഹാബ് ചുള്ളിമാനൂര്‍ പറഞ്ഞു. പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് കണ്ടല, ജില്ലാ വൈസ് പ്രസിഡന്റ് കുന്നില്‍ ഷാജഹാന്‍, അഷ്‌കര്‍ തൊളിക്കോട്, വാമനപുരം മണ്ഡലം സെക്രട്ടറി ഷംനാദ് എന്നിവര്‍ പങ്കെടുത്തു. ഷിഹാബ് ചുള്ളിമാനൂര്‍ അധ്യക്ഷത വഹിച്ചു.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183