കല്‍പ്പറ്റ: പോലിസിന്റെ മൂന്നാംമുറ പ്രയോഗങ്ങള്‍ക്കും വംശീയ വിദ്വേഷത്തിനുമെതിരെ താക്കീതായി എസ്ഡിപിഐ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്. രണ്ടു യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി തല്ലിച്ചതച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തലപ്പുഴ പോലിസ് സ്റ്റേഷനിലേക്കു നടന്ന എസ്ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിസം രണ്ടു യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. സംഭവത്തില്‍ കാരണക്കാരായ തലപ്പുഴ സിഐ ജിജേഷിനെതിരെയും, തലപ്പുഴ എസ് ഐ ജിമ്മിക്കെതിരെയെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇഖ്ബാല്‍, ഷമീര്‍ എന്നിവര്‍ ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിനായാണ് ഈ മാസം ഒന്നിന് തലപ്പുഴയിലെത്തിയത്. വൈകീട്ട് നാലോടെ ആക്രിക്കടയില്‍ നില്‍ക്കുന്ന സമയത്ത് തലപ്പുഴ സി ഐ കടയ്ക്ക് മുന്‍പില്‍ എത്തുകയും മാസ്‌ക്ക് ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞു സ്റ്റേഷനില്‍ കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിയ യുവാക്കളെ സി ഐയും, എസ് ഐയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് റിമാന്‍ഡ് ചെയ്യപ്പെട്ട രണ്ടാളും മൂന്ന് ദിവസമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലിലാണ്. പോലിസ് സ്റ്റേഷന്‍ മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ഉസ്മാന്‍ കുണ്ടാല, ജില്ലാ കമ്മിറ്റി അംഗമായ സഹീര്‍ അബ്ബാസ്, മണ്ഡലം പ്രസിഡന്റ് ഫസലുറഹ്മാന്‍, സെക്രട്ടറി നൗഫല്‍ പി കെ, ഫൈസല്‍ പഞ്ചാരക്കൊല്ലി, അലി പടിക്കല്‍ കണ്ടി, മുഹമ്മദലി തലപ്പുഴ നേതൃത്വം നല്‍കി.
കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മാധ്യമ മുതലാളിമാര്‍ അടിമപ്പെടുകയാണെന്നും ഇത് സത്യസന്ധമായ മാധ്യമ പ്രവത്തനത്തെ അട്ടിമറിക്കുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് പ്രസ്‌ക്ലബിനു മുന്നില്‍ നടത്തിവരുന്ന 'മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരം' ത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: സാമുദായിക വിദ്വേഷികളുടെ അക്രമത്തിന് വിധേയമായി വീടും വസ്തുവകകളും കൊള്ളയടിക്കപ്പെട്ട നാദാപുരത്തെ ഇരകള്‍ക്ക് നിതീനല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 25ന് ബുനാഴ്ച എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. നാദാപുരം തൂണേരി കലാപത്തിലെ പോലീസ് പങ്ക് അന്വേഷിക്കുക, കൊള്ള മുതല്‍ മുഴുവന്‍ തിരിച്ചുപിടിക്കുക, ഇരകള്‍ക്ക് സര്‍ക്കാര്‍ തന്നെ മതിയായ നഷ്ടപരിഹാരം നല്‍കുക, പുനരധിവാസം ഉറപ്പ് വരുത്തുക, കൊലപാതകത്തിലും കൊള്ളയിലും പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കോഴിക്കാട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി പ്രദേശത്ത് 2015 ജനുവരി 22 ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് മതപരമോ, രാഷ്ട്രീയപരമോ വര്‍ഗ്ഗീയമോ ആയകാരണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രാദേശികമായി ഒരു വ്യക്തിയുമായുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയാണുണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തുണേരിയിലെ വെള്ളൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമം ഏകപക്ഷിയവും വര്‍ഗ്ഗീയവുമായിരുന്നു. സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണ് മുസ്‌ലിം വീടുകള്‍ മാത്രം ലക്ഷ്യമിട്ട് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇത് തീര്‍ത്തും സങ്കുചിതമായിരുന്നു. മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് വീടുകള്‍ തകര്‍ത്തത്. യാദൃശ്ചികമായ സംഭവമല്ല തൂണേരിയില്‍ ഉണ്ടായത്. വന്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. ആയതിനാല്‍ ഷിബിന്റെ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിലനില്‍ക്കുന്ന ദുരൂഹത അകറ്റുന്നതിന് സമഗ്രമായ അന്വേഷണം അനിവാര്യമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്‍് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി പി.കെ ഉസ്മാന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183