വര്‍ഷങ്ങളായി ഇന്ത്യയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തിയ ചര്‍ച്ചകളുടെയും ചിന്തകളുടെയും ഫലമായാണ് എസ്.ഡി.പി.ഐ പിറന്നു വീണത്. 2009 ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനം ഈ ചര്‍ച്ചകള്‍ക്ക് ഗതിവേഗം വരുത്തി. 2009 ജൂണ്‍ 21ന് ഡല്‍ഹിയിലാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) രൂപീകൃതമായത്. ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. 2009 ഒക്ടോബര്‍ 18ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1200ഓളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഡല്‍ഹിയിലെ മൂലങ്കാര്‍ ഹാളില്‍ എസ്.ഡി.പി.ഐയെ പൊതുസമൂഹത്തിന് മുന്നില്‍ പ്രഖ്യാപിച്ചത്. ആ യോഗത്തിലാണ് എസ്.ഡി.പി.ഐയുടെ ജനപ്രിയ മുദ്രാവാക്യമായ വിശപ്പില്‍ നിന്ന് മോചനം, ഭയത്തില്‍ നിന്ന് മോചനം പ്രഖ്യാപിക്കപ്പെട്ടത്.
രാജ്യത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയിലേക്ക് പുതിയതൊന്ന് കൂടി എന്നതിന് പകരം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുകയായിരുന്നു പാര്‍ട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിശദമായി പഠനം നടത്തിയ ശേഷമാണ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത്. മുഴുവന്‍ ജനങ്ങളെയും ശാക്തീകരിച്ച് എല്ലാവര്‍ക്കും തുല്യാവകാശം ലഭിക്കുന്ന ഇന്ത്യ പണിയുക എന്നതാണ് എസ്.ഡി.പി.ഐ ലക്ഷ്യമിട്ടത്. 2010 ഏപ്രില്‍ 13ന് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ശ്വല്‍കൃത, പിന്നാക്ക, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം ഏറ്റെടുത്ത് കൊണ്ട് എസ്.ഡി.പി.ഐ അതിദ്രുതം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഡല്‍ഹി, ഗോവ, മധ്യപ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങി ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് കേഡര്‍മാരും അനുയായികളുമുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗോവ, തമിഴ്‌നാട്, കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണസമിതികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183