SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

ജനാധിപത്യ വീണ്ടെടുപ്പിന് സ്ത്രീകള്‍ സജ്ജരാകണമെന്ന് എസ്.ഡി.പി.ഐ വനിതാസംഗമം
jaleelkkp
മലപ്പുറം
10 സെപ്റ്റംബർ 2015


മലപ്പുറം: രാജ്യത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ കര്‍മ്മനിരതരാകണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം മേഖലാ വനിതാസംഗമം അഭിപ്രായപ്പെട്ടു. സംവരണാനുകൂല്യങ്ങളില്‍ ഒതുങ്ങിക്കൂടുന്നതിനു പകരം അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണം. നീതിനിഷേധിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്യാന്‍ തിടുക്കം കാട്ടുന്ന അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കണമെങ്കില്‍ സ്ത്രീകള്‍ സ്വയം ശക്തിയാര്‍ജ്ജിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാമൂഹിക പ്രവര്‍ത്തക തിത്തുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വനിതാഘടകം ജില്ലാ പ്രസിഡന്റ് ലൈലശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിമാരായ ബാബുമണി കരുവാരക്കുണ്ട്, എം ഖമറുദ്ദീന്‍, വനിതാവിഭാഗം സെക്രട്ടറി പി പി സുനിയ്യ ടീച്ചര്‍, കെ റുഖിയ സംസാരിച്ചു.