SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

മലപ്പുറം ജനതയെ കറവപ്പശുക്കളാക്കുന്ന ലീഗ് നിലപാട് അപഹാസ്യം; എസ്.ഡി.പി.ഐ
Jaleelkkp
മലപ്പുറം
21 സെപ്റ്റംബർ 2015

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി നഷ്ടപ്പെടുന്ന ഉടമകള്‍ക്ക് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് നഷ്ടപരിഹാരം നല്‍കുമെന്ന മുസ്ലിംലീഗ് നിലപാട് അപഹാസ്യമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട സര്‍ക്കാരിന്റെ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറി മലപ്പുറം ജനതയെ കറവപ്പശുക്കളാക്കുന്നതിലൂടെ തങ്ങളുടെ എം.എല്‍.എമാര്‍ കഴിവുകെട്ടവരാണെന്ന് മുസ്ലിംലീഗ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മലപ്പുറം ജനതയുടെ ഉദാരമനസ്‌കത ചൂഷണം ചെയ്ത് വികസന വായാടിത്തം നടത്താതെ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ വാങ്ങി നല്‍കാന്‍ ലീഗ് പ്രതിനിധികള്‍ തന്റേടം കാണിക്കണം.
അധികാരം അലങ്കാരവും അഴിമതിക്കുള്ള വഴിയുമായി കാണുന്ന തരത്തിലേക്ക് ലീഗ് തരംതാഴ്ന്നുവെന്നതിന്റെ സൂചനയാണ് വിമാനത്താവള വിഷയത്തിലെടുത്ത തീരുമാനത്തിലൂടെ വ്യക്തമായിരിക്കുന്നത്. മലപ്പുറത്തെ സാധാരണക്കാരെയും പ്രവാസികളെയും പിഴിഞ്ഞെടുത്ത് പാര്‍ട്ടി വളര്‍ത്തുന്നതിന് പകരം ജില്ലക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ മുസ്ലിംലീഗ് നേതൃത്വം ആര്‍ജ്ജവം കാണിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വൈസ്പ്രസിഡന്റ് സി ജി ഉണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം പി മുസ്തഫ മാസ്റ്റര്‍, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി എം ബഷീര്‍, ബാബുമണി കരുവാരക്കുണ്ട്, വി എം ഹംസ സംസാരിച്ചു.