SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

അടിമാലിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദേശ പത്രിക നല്‍കി
Jaleelkkp
ഇടുക്കി
10 ഒക്ടോബർ 2015

അടിമാലി: ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള അടിമാലി നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദേശ പത്രിക നല്‍കി. പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. പഞ്ചായത്തിലെ 21-ാം വാര്‍ഡായ വാളറയില്‍ എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മല്‍സരിക്കുമെന്ന് ഇലക്ഷന്‍ കണ്‍വീനര്‍ നാസര്‍ കെ.പി അറിയിച്ചു. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  21-ാം വാര്‍ഡായ വാളറയില്‍ - ദീപ പ്രശാന്ത് (എസ്.ടി വനിതാ സംവരണം-സ്വതന്ത്ര), 07 - ചാറ്റുപാറ - ജുമൈല സലിം (വനിതാ സംവരണം), 14 - മന്നാങ്കാല - ഷെമീര്‍ ഹസന്‍ (ഷെമീര്‍ പട്ടളായില്‍ -ജനറല്‍) എന്നിവരാണ് പത്രിക നല്‍കിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മന്നാങ്കാല, ചാറ്റുപാറ വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചിരുന്നു. എസ്ഡിപിഐ നിലപാട് എല്‍ഡിഎഫ് - യുഡിഎഫ് കക്ഷികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇത്തവണ മന്നാങ്കാല വാര്‍ഡില്‍ കോണ്‍ഗ്രസ് - ലീഗ് കക്ഷികള്‍ തമ്മിലുള്ള തമ്മിലടി യുഡിഎഫില്‍ കലാപ കൊടി ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മെമ്പര്‍ ഷേര്‍ലി തങ്കച്ചനെ ഒഴിവാക്കി ലീഗിലെ അനസിനെ നിശ്ചയിച്ചത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം ലോക്കല്‍ സെക്രട്ടറി എം കമറുദ്ദീനെതിരെ ലോക്കല്‍ കമ്മറ്റിയംഗമായ ബിനോയി ജോസഫ് വിമതനായി മല്‍സരിക്കുന്നുണ്ട്. ഇരു മുന്നണികളേയും പ്രതിസന്ധിയിലാക്കിയുള്ള മുന്നേറ്റമാണ് എസ്ഡിപിഐക്ക് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. കൊന്നത്തടി പഞ്ചായത്തിലെ ഒരു സീറ്റിലാണ് എസ്ഡിപിഐ മല്‍സരിക്കുക. 03-ാം വാര്‍ഡായ വിമലാ സിറ്റിയില്‍ ജുനൈബ് വാത്തേലില്‍ (ജുനൈബ് വി.എം) വരണാധികാരി മുമ്പാകെ പത്രിക നല്‍കി. പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ എസ്ഡിപിഐ നേരിട്ട് മല്‍സരിക്കുന്നില്ല. എന്നാല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ചില മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ചര്‍ച്ചകള്‍ തുടരുന്നതായും എസ്ഡിപിഐ ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ വെട്ടിക്കാമോള്‍, സെക്രട്ടറി സലിം പട്ടളായില്‍ എന്നിവര്‍ അറിയിച്ചു.