SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

അടിത്തറ വിപുലപ്പെടുത്തി എസ്ഡിപിഐ; രണ്ട് നഗരസഭാ വാര്‍ഡിലും ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലും വിജയിച്ചു
Jaleelkkp
പത്തനംതിട്ട
07 നവംബർ 2015


പത്തനംതിട്ട: ജില്ലയില്‍ പത്തനംതിട്ട നഗരസഭയിലെ പത്താം വാര്‍ഡിലും തിരുവല്ലയില്‍ അഞ്ചാം വാര്‍ഡിലും പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പത്തനംതിട്ട നഗരസഭയില്‍ പത്താം വാര്‍ഡില്‍ വല്‍സല വിജയിച്ചു. ഇവിടെ എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥി അഡ്വ. ശ്രീദേവി എസ് ടിയെ 23 വോട്ടുകള്‍ക്കാണ് വല്‍സല പരാജയപ്പെടുത്തിയത്. സിറ്റിങ് കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ സുഗന്ധ സുകുമാരന്‍ 111 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് രണ്ട് വോട്ടുകളും ലഭിച്ചു.  തിരുവല്ല നഗരസഭ അഞ്ചാം വാര്‍ഡില്‍ യുഡിഎഫിലെ മുസ്്‌ലീം ലീഗ് സ്ഥാനാര്‍ഥി ടി എ അന്‍സാരിയെ പരാജയപ്പെടുത്തായാണ് എസ്ഡിപിഐയിലെ നിസാമുദ്ദീന്‍ എം കെ വിജയിച്ചത്. നിസാമുദ്ദീന് 246 വോട്ടും അന്‍സാരിക്ക് 236 വോട്ടും ലഭിച്ചു. എല്‍ഡിഎഫിലെ ജനതാദള്‍(എസ്) സ്ഥാനാര്‍ഥി കെ ബി ഷാജി 162 വോട്ടുമായി മുന്നാം സ്ഥാനത്തേക്ക് പിന്തള്ളി. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജി അയത്തികോണില്‍ 41 വോട്ടുകള്‍ക്ക് വിജയിച്ചു. ഇവിടെ കോണ്‍ഗ്രസിലെ പഴകുളം നാസറിനെയാണ് പരാജയപ്പെടുത്തിയത്. ഷാജിക്ക് 510 വോട്ടും നാസറിന് 469 വോട്ടുകളും ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി എസ് കമാലുദ്ദീന്‍ 335 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി. പത്തനംതിട്ട നഗരസഭ 22ല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ മുസ്്‌ലീം ലീഗിലെ സഗീര്‍ 26 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എസ്ഡിപിഐയിലെ അബ്ദുല്‍ സലാം(സാബു അപ്പന്‍) 218 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥി സക്കീര്‍ അലങ്കാരത്തിന് 162 വോട്ടും സിറ്റിങ് കൗണ്‍സിലറും നഗരസഭാ വൈസ് ചെയര്‍പേഴ്‌സനുമായിരുന്ന മുസ്്‌ലീം ലീഗ് വിമത എസ് റഷീദ ബീവി 105 വോട്ടും ലഭിച്ചു. 13ാം വാര്‍ഡ് കുലശേഖരപതിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി എസ് നിസാര്‍ 281 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. സിറ്റിങ് കൗണ്‍സിലര്‍ സിപിഎമ്മിലെ വി എ ഷാജഹാന്‍ 142 വോട്ടിനാണ് ഇവിടെ വിജയിച്ചത്. മുസ്്‌ലീം ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഖരീം തെക്കേത്ത് 207 വോട്ടോടെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളി.  സിറ്റിങ് വാര്‍ഡായ ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പരാജയപ്പെടുത്തുന്നതിനായി മുസ്്‌ലീം ലീഗ് ജില്ലാ നേതൃത്വം ഇടപ്പെട്ട് വോട്ടുമറിച്ചതായി ആരോപണമുണ്ട്. നഗരസഭാ അഞ്ചാം വാര്‍ഡില്‍ യുഡിഎഫിലെ സിറ്റിങ് കൗണ്‍സിലര്‍ റോസ്്‌ലിന്‍ സന്തോഷ് 54 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ദീപ മധുവിനെ പരാജയപ്പെടുത്തി.  ഇവിടെ എസ്ഡിപിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ഷെറീന റഹീം 185 വോട്ടുകള്‍ നേടി മുന്നാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎമ്മിലെ സുജ മാത്യു 92 വോട്ടുകളുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി  പ്രഭാമോള്‍ 213 വോട്ടുകള്‍ രണ്ടാം സ്ഥാനത്തെത്തി. ഇവിടെ 35 വോട്ടുകള്‍ക്ക് യുഡിഎഫ്് സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്ര 145 വോട്ടുകളുമായി മുന്നാം സ്ഥാനത്തായി. അഞ്ചാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി 102 വോട്ടുകള്‍ നേടി മുന്നാം സ്ഥാനത്തെത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ കോട്ടാങ്ങല്‍ ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി 501 വോട്ടുകളും പറക്കോട് ബ്ലോക്കിലെ ഏഴംകുളം ഡിവിഷനില്‍ 408 വോട്ടുകളും നേടി.
പന്തളം നഗരസഭയില്‍ ഒമ്പതാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പി ടി മണി 270 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാരാഭായി 129 വോട്ടുകളും മുസ്്‌ലീം ലീഗ് സ്ഥാനാര്‍ഥി വി ആര്‍ ശോഭന 69 വോട്ടുകളും നേടി.  10ാം വാര്‍ഡില്‍ ഹസീന 191 വോട്ടുകളുമായി രണ്ടാം സ്ഥാനം നേടി. ഇവിടെ മുസ്്‌ലീം ലീഗ് സ്ഥാനാര്‍ഥി ആമിന 85 വോട്ടുകളുമായി നാലാമതായി. 31ാം വാര്‍ഡില്‍ എസ്ഡിപിഐയിലെ മുജീബുദ്ദീന്‍ 161 വോട്ടുകളും,ഞ്ചാം വാര്‍ഡിലെ എസ്ഡിപിഐയിലെ റഷീദ് 107 വോട്ടുകള്‍ നേടി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 40 വോട്ടുകളുമായി നാലാമതാണ്. എട്ടാം വാര്‍ഡില്‍ എസ്ഡിപിഐയിലെ ആരിഫ യൂസുഫ് 130  വോട്ടുകള്‍ നേടി.