SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

കാക്കൂനി സംഘര്‍ഷനം നാദാപുരം ജനങ്ങള്‍ ജാഗ്രത പാലിക്കണം: മുസ്തഫ കൊമ്മേരി
Jaleelkkp
കോഴിക്കോട്
22 ജനുവരി 2016



കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ കാക്കുനിയില്‍ ലീഗ്-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ നാദാപുരം മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഎ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി.
രണ്ട് ദിവസമായി നിസാരപ്രശ്‌നത്തിന്റെ പേരില്‍ മുസ്‌ലിംലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ആസൂത്രിത കലാപത്തിനുള്ള തുടക്കമാണെന്ന് സശേയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ അപക്വമായ ഇടപെടലുകളും ഇതിന് പ്രതികാരമായി പുറമേ നിന്ന് ഗുണ്ടകളെയിറക്കി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ബോബ് രാഷ്ട്രീയവും കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെക്കുകയാണ്.  നിരവധി വീടുകള്‍ക്കും സ്വത്തുകള്‍ക്കും വസ്തുകള്‍ക്കും നഷ്ടമുണ്ടാക്കുകയും ഏതാനും പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്ത കാക്കുനി സംഭവം മുളയിലെ നുള്ളിക്കളയാന്‍ സാധിക്കാത്തത് പോലീസ്റ്റിന്റെ വീഴ്ച്ചയാണ്. മുസ്‌ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ക്രമിനിലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വാര്‍ത്തകുറിപ്പിലൂടെ പറഞ്ഞു.