ജില്ലാ വിഭജനത്തെ സങ്കീര്‍ണമാക്കി ഇല്ലാതാക്കരുത്: എസ്.ഡി.പി.ഐ
jaleel kkp
മലപ്പുറം
07 ജനുവരി 2016
മലപ്പുറം: വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ സങ്കീര്‍ണമാക്കി ഇല്ലാതാക്കരുതെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അരക്കോടിയോളം ജനങ്ങളുള്ള മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് ഭൂമിശാസ്ത്രപരമായി അനുയോജ്യമാണെന്നിരിക്കെ ജില്ലാ വിഭജനത്തിന് മറ്റു ജില്ലകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിഷയം സങ്കീര്‍ണമാക്കാനെ ഉപകരിക്കൂ. തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ജനകീയ ആവശ്യത്തിന് തുരങ്കം വക്കാനാഗ്രഹിക്കുന്നവരാണ് ഇത്തരം ആവശ്യങ്ങളുമായി രംഗത്തിറങ്ങുന്നത്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലിംലീഗ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെക്കുറിച്ച് മലപ്പുറം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം. മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ലാ രൂപീകരിക്കണമെന്ന ആവശ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാതെ മലപ്പുറത്തെ എം.എല്‍.എമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
വി ടി ഇക്‌റാമുല്‍ഹഖ് അധ്യക്ഷത വഹിച്ചു. എം പി മുസ്തഫ മാസ്റ്റര്‍, അഡ്വ. സാദിഖ് നടുത്തൊടി, എ കെ സൈതലവിഹാജി, പി എം ബഷീര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എം ഖമറുദ്ദീന്‍, ബാബുമണി കരുവാരക്കുണ്ട്, വി എം ഹംസ സംസാരിച്ചു.