എസ്ഡിപിഐ ജനപ്രതിനിധികള്‍ക്കും നവാഗതര്‍ക്കു സ്വീകരണം
jaleel kkp
പത്തനംതിട്ട
27 ജനുവരി 2016
പത്തനംതിട്ട: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും ജയിച്ച എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് ഇന്ന് പത്തനംതിട്ടയില്‍ സ്വീകരണം നല്‍കും. ഇതിനോടൊപ്പം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും പാര്‍ട്ടിയിലേക്ക് കടന്നു വരുന്ന 100 പേര്‍ക്കും ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകീട്ട് 3.45ന് സ്വീകരണ റാലി സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് നഗരസഭയുടെ പഴയ ബസ് സ്റ്റാന്റില്‍ നടക്കുന്ന പൊതു സമ്മേളനം എസ്ഡിപിഐ പ്രഥമ ദേശീയ പ്രസിഡന്റ് ഇ അബുബക്കര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി എം കെ സലാഹുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ് സജീവ് പഴകുളം, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷെഫീക്ക് ചുങ്കപ്പാറ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അന്‍സാരി പാറല്‍, എസ്ഡിപിഐ ആറന്‍മുള നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം സംസാരിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വൈസ് പ്രസിഡന്റ് എം കെ നാസറുദ്ദീന്‍ അറിയിച്ചു.