SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

കേരളത്തില്‍ കാണുന്നത് രാഷ്ട്രീയമായ മൂല്യച്യുതിയുടെ ലക്ഷണം: ഇ അബുബക്കര്‍.
jaleel kkp
28 ജനുവരി 2016

പത്തനംതിട്ട: ഒരു സ്ത്രീയെ ചുറ്റിപ്പറ്റി കേരള രാഷ്ട്രീയം മലീമസമാവുകയാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഇ അബുബക്കര്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും ജയിച്ച എസ്ഡിപിഐ ജനപ്രതിനിധികള്‍ക്കായി നല്‍കിയ സ്വീകരണ സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ വലിയ മൂല്യച്യുതിയുടെ ലക്ഷണമാണ് തുറന്നു കാണിക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായ മന്ത്രി മാണിയും ബാബുവും രാജി വച്ചു. അവര്‍ സ്വയമേ രാജ്യവച്ചൊഴിഞ്ഞതല്ല. കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രാജി വച്ചൊഴിയാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആത്മാഭിമാനമെന്നൊന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജി വക്കണം. എന്നാല്‍ രാജിയില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആരോപണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ പിന്നില്‍ മാത്രമല്ല മുന്നിലും കളിയുണ്ടെന്നും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കുമെതിരായ ആരോപണങ്ങള്‍ കേട്ട് കേരളം ലജ്ജിക്കുകയാണെണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.