SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

എസ്ഡിപിഐ റാലിക്ക് നേരേ ആക്രമണം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസ് കസ്റ്റഡിയില്‍
jaleel kkp
പത്തനംതിട്ട
28 ജനുവരി 2016

പത്തനംതിട്ട: എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിക്കു നേരെ പത്തനംതി്ട്ട സെന്‍ട്രല്‍ ജങ്ഷനില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഷെമീം മുട്ടാര്‍, നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ പുക എന്നു വിളിക്കുന്ന ഹരികൃഷ്ണന്‍, വിനോദ് കുമ്പഴ, ആംബുലന്‍സ് ഡ്രൈവര്‍ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹരികൃഷ്ണനെ പിന്നീട് ആയുധങ്ങളുമായി നാട്ടുകാര്‍ പിടികൂടി പത്തനംതിട്ട എസ്.ഐ. മനോജ്കുമാറിന് കൈമാറി. സംഭവുമായി ബന്ധപ്പെട്ട് മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനെയും പിന്നീട് കസ്റ്റഡിയിലെടുത്തു. റാലിക്ക് നേരെ നടന്ന കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചികില്‍സയിലാണ്. റാലിക്ക് നേരെ ആക്രമണം നടത്തി നഗരത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ നീക്കമാണ് ഇത് തെളിയിക്കുന്നത്. പാര്‍ട്ടി റാലിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം ആവശ്യപ്പെട്ടു.