SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു; നസറുദ്ദീന്‍ എളമരം പ്രസിഡന്റ്
jaleel kkp
മലപ്പുറം
12 ഫെബ്രുവരി 2016

മലപ്പുറം: എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. നസറുദ്ദീന്‍ എളമരമാണ് ജില്ലാ പ്രസിഡന്റ്. പി ദാവൂദിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വി ടി ഇക്‌റാമുല്‍ഹഖ്, സി ജി ഉണ്ണി, അഡ്വ. സാദിഖ് നടുത്തൊടി(വൈസ്പ്രസിഡന്റുമാര്‍), എ കെ സൈതലവിഹാജി(ഖജാന്‍ജി), എം പി മുസ്തഫ, ടി എം ഷൗക്കത്ത്, പി എം ബഷീര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍(സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജില്ലാ കമ്മിറ്റിയംഗങ്ങളായി മേമന ബാപ്പു, എം ഖമറുദ്ദീന്‍, വി എം ഹംസ, പി പി ഷൗക്കത്തലി, ടി വി കോയ, കെ അബ്ദുനാസര്‍, ചാലില്‍ ഭാസ്‌കരന്‍, കല്ലന്‍ ജുബൈര്‍, ലൈല ശംസുദ്ദീന്‍, ഡോ.സി എച്ച് അശ്‌റഫ്, പി ഹംസ, പി പി സുനിയ്യ സിറാജ് എന്നിവരെയും തിരഞ്ഞെടുത്തു.
പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന ജില്ലാ പ്രതിനിധിസഭയാണ് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നേരത്തെ ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ് പതാക ഉയര്‍ത്തിയതോടെ തുടങ്ങിയ പ്രതിനിധിസഭ എസ്.ഡി.പി.ഐ ദേശീയ വൈസ്പ്രസിഡന്റ് സാംകുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടിന് പ്രതിനിധി സഭ അംഗീകാരം നല്‍കി. വിവിധ സെക്ഷനുകളിലായി സംസ്ഥാന ജനറല്‍സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ഖജാന്‍ജി ജലീല്‍ നീലാമ്പ്ര, സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, നസറുദ്ദീന്‍ എളമരം, പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, സി ജി ഉണ്ണി, അഡ്വ. സാദിഖ് നടുത്തൊടി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍ സംസാരിച്ചു.