SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

റെയില്‍വേ ബജറ്റ് കോഴിക്കോടിന് നിരാശ മാത്രം എസ് ഡി പി ഐ
jaleel kkp
കോഴിക്കോട്
27 ഫെബ്രുവരി 2016

കോഴിക്കോട് : കേന്ദ്ര റയില്‍വേ ബജറ്റില്‍ കോഴിക്കോടിനെ പൂര്‍ണമായും അവഗണിച്ചതില്‍ ശക്തമായി പ്രതിശേധിക്കുന്നതായി  എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. കോഴിക്കോട് റൈല്‍വേ സ്റ്റേഷന്‍ നവീകരണത്തിന് ഫണ്ട് അനുവദിക്കാതെ പിറ്റ് ലൈന്‍ സ്ഥാപിക്കാതെ പ്രത്യേക വണ്ടികള്‍ അനുവദിക്കാതെ തികച്ചും നിരാശയാണ് കോഴിക്കോടിനുണ്ടായിട്ടുള്ളത്. നിരവധി ബി ജെ പി  നേതാക്കള്‍ കോഴിക്കോട് ഉണ്ടായിട്ടും ജില്ലക്ക് വേണ്ടി ഒന്നും നേടിയെടുക്കാന്‍ സാധിക്കാതെ കേരള വികസനവും കേരള വിമോചനവും പറയുന്നത് ശുദ്ധ തട്ടിപ്പാണെന്നും അദ്ധേഹം പറഞ്ഞു.