SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

ക്രിസ്തീയ സമുദായത്തിന് മേലുള്ള ആക്രമണങ്ങളുടെ ആധിക്യം ആശങ്കയുളവാക്കുന്നു: എം കെ ഫൈസി
sdpi
03 ഡിസംബർ 2021

ഇന്ത്യയിലെ ന്യൂനപക്ഷ ക്രിസ്തീയ സമുദായത്തിന് മേലുളള അതിക്രമങ്ങളിലെ വര്‍ധനവില്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എംകെ ഫൈസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 'ക്രിസ്തീയ സമുദായത്തിന് മേല്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വര്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യയില്‍ ഒരു പുതുമയൊന്നുമല്ല. ആസ്‌ട്രേലിയന്‍ പൗരന്‍ ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയെത്താത്ത രണ്ട് ആണ്‍ കുട്ടികളെയും ബീഭല്‍സമായ തരത്തില്‍ ചുട്ടു കൊന്നതും നാല്‍പതിനടുത്ത് കൃസ്ത്യാനികള്‍ കൊല ചെയ്യപ്പെട്ട കാണ്ഡമഹല്‍ ലഹളയുമായിരുന്നു, 1998 ന് മുമ്പ് സ്വതന്ത്ര ഇന്ത്യയില്‍ ക്രിസ്തീയര്‍ക്ക് മേല്‍ നടന്ന ഏറ്റവും ഹീനമായ ആക്രമണങ്ങള്‍. രണ്ടും നടന്നത് ഒഡീഷയിലാണ്. വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഒരു മുഴു എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെയാണ് ക്രിസ്ത്യനികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് ആക്കം കൂടിയത്. 2014 ല്‍ മോഡി സംഘം അധികാരത്തിലേറിയതോടെ അതൊരു നിത്യസംഭവമായി മാറി. ഇത് അത്യധികം ഭീതിജനകവും ആശങ്കയുളവാക്കുന്നതുമാണ്,' എന്ന് ഫൈസി തുടര്‍ന്നു

1998 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയത് മുതലാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള 'പീഡനം' അധികരിച്ചതെന്നാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പറയുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെ ഓരോ 36 മണിക്കൂറിലും ഒരാക്രമണം നടക്കുന്നതായി ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ 2001 ല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ക്രിസ്തീയ സമുദായത്തിനെതിരെ ഈ വര്‍ഷം 300ലധികം ആക്രമണമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 80 നടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യുപിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചത്തീസ്ഗഢ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍ഖണ്ഡ്, ഡല്‍ഹി, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിലെ ബാക്കിയുളളവര്‍

തീവ്ര വലതുപക്ഷ ഹിന്ദുത്വ ശക്തികളുടെ മത ശത്രുതയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെ ചാലക ശക്തി. ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ച 'ഭാരത് മാതയുടെ ' രണ്ടാമത്തെ 'ആന്തരിക ശത്രു'വാണ് ക്രിസ്ത്യാനികള്‍.

' ...അതിര്‍ത്തി ജില്ലകളിലെ അനധികൃത കുടിയേറ്റവും, വടക്ക് കിഴക്കന്‍ മേഖലയിലെ മതപരിവര്‍ത്തനങ്ങളും, ജനസംഖ്യാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്,' എന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിന്റെ പ്രസ്താവന 'രാഷ്ട്രത്തിന്റെ രണ്ടാം ശത്രുക്കളെ' ഉന്‍മൂലനം ചെയ്യാന്‍ തന്റെ അനുയായികള്‍ക്ക് നല്‍കിയ കൃത്യമായ സന്ദേശമാണ്. രാജ്യത്തങ്ങോളമിങ്ങോളും ക്രിസ്തീയ സമൂഹത്തിനും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഈ സന്ദേശത്തിന്റെ പരിണിതിയാണ്

വിനാശകരമായ ഈ മത ശത്രുതയേയും ക്രിസ്തുമത സമൂഹത്തിനു നേരെയുമുള്ള ആക്രമണങ്ങളേയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുന്നതോടൊപ്പം, തങ്ങളുടെ വംശീയത അവസാനിപ്പിച്ച് രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്ന് ഫാഷിസ്റ്റ് ശക്തികളോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി ഫൈസി പ്രസ്താവിച്ചു.