SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ കോടതി ഇടപെടല്‍ ആശാവഹം – അബ്ദുല്‍ മജീദ്‌ ഫൈസി
sdpi
09 ജനുവരി 2022

മധ്യപ്രദേശിലെ ഒരു കാതോലിക്കാ അനാഥാലയത്തിലെ അന്തേവാസികളെ ബലമായി കുടിയൊഴിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കിയ മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്‌ ഫൈസി സ്വാഗതം ചെയ്തു. രാജ്യത്തെ അഹിന്ദുക്കളായ മതവിഭാഗങ്ങള്‍ക്കെതിരെയുള്ള മതവൈരത്തിന് തീവ്രവലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികള്‍ മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍, നീതിപീഠങ്ങളുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍, സംഘപരിവാര അതിക്രമങ്ങളുടെ ഇരകള്‍ക്ക് ഒരു ആശാകിരണമാണെന്നും ഫൈസി പ്രസ്താവിച്ചു. 


അതേ സമയം, ഈയിടെയായി രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലുണ്ടായിട്ടുള്ള വര്‍ധനവില്‍ അദ്ദേഹം കടുത്ത  ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് സമയത്ത് രാജ്യത്തങ്ങോളമിങ്ങോളം, ക്രൈസ്തവ മതചടങ്ങുകളും, ആരാധനാലയങ്ങളും ഈ വംശീയവാദികള്‍ ആക്രമിക്കുകയുണ്ടായി. അങ്ങേയറ്റം ദരിദ്രരില്‍ ദാരിദ്രരായവര്‍ക്ക് വേണ്ടി,  നോബല്‍ സമ്മാന ജേതാവായ മദര്‍ തെരേസ 1950ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയെ കൃത്യമായി ലക്ഷ്യം വെച്ച് അവരെ ഉപദ്രവിക്കുകയാണ്. ആദ്യം ഇവര്‍ക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി പുതുക്കി നല്‍കിയില്ല. ഇപ്പോള്‍ ഏറ്റവും പുതിയ ഒരു നടപടിയിലൂടെ ഇവരെ യുപിയിലെ അവരുടെ ഒരു സ്ഥാപനത്തില്‍ നിന്നും ഇറക്കി വിട്ടിരിക്കുന്നു. കാന്‍പൂര്‍ കണ്ടോണ്‍മെന്റില്‍  കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ബാലഭവനത്തിലെ അന്തേവാസികളെയാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ഇറക്കി വിട്ടിട്ടുള്ളത്. മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ കേന്ദ്രഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നീക്കമാണിത്. കാലാവധിക്ക് ശേഷവും, ലീസ് ഭൂമി ഉപയോഗിച്ചതിനു ഇവര്‍ക്കെതിരെ വലിയ തുക പിഴയും ചുമത്തിയിട്ടുണ്ട്. ഈ അതിക്രമത്തില്‍ കാണ്പൂരിലെ ജനങ്ങള്‍ക്ക് ശക്തമായ രോഷമുണ്ടെങ്കിലും, സംഭവത്തെത്തുടര്‍ന്ന്‍ വസ്തു ഒഴിഞ്ഞു കൊടുത്താല്‍ വന്‍ പിഴ ഒഴിവാക്കി കിട്ടിയേക്കുമെന്ന പ്രതീക്ഷയില്‍     വസ്തു തിരിച്ചു നല്‍കാന്‍ കന്യാസ്ത്രീകള്‍ തീരുമാനിച്ചതിനാല്‍, അവര്‍ക്ക് നിശബ്ദത പാലിക്കാനേ നിര്‍വാഹമുള്ളൂ.


മധ്യപ്രദേശ് ശ്യാംപൂരിലെ സെന്റ്‌. ഫ്രാന്‍സിസ് സേവാധം ഓര്‍ഫനേജിലെ അന്തേവാസികളെ ഇറക്കി വിടുന്നത് തടഞ്ഞ കോടതി ഉത്തരവ്, അന്തേവാസികള്‍ക്ക് താല്‍കാലിക ആശ്വാസമാണെങ്കിലും, ക്രൈസ്തവരേയും അവരുടെ അനാഥാലയങ്ങളെയും ഉപദ്രവിക്കുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ ശക്തികള്‍ പിന്മാറുകയില്ല. 44 അന്തേവാസികള്‍ ഉച്ചഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അവരെ ഇറക്കി വിടരുതെന്ന അഭ്യര്‍ത്ഥന പോലും മാനിക്കാതെ വളരെ ക്രൂരമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരോട് പെരുമാറിയത്. ഹിന്ദുത്വരുടെ ആരോപണപ്രകാരം, ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് ബീഫ് നല്‍കി, അവരെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയവയാണ്‌ ഇവര്‍ ചെയ്ത കുറ്റകൃത്യം. ഈ രണ്ടാരോപണങ്ങളും വ്യാജമാണെന്ന് മുമ്പ് നടന്ന പോലിസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണ്. കോടതിയുടെ സമയോചിതമായ ഇടപെടലാണ് ഈ ശൈത്യകാലത്തെ കൊടുംതണുപ്പില്‍ തെരുവിലേക്ക് ഇറക്കിവിടപ്പെടുന്നതില്‍ നിന്നും ഈ അനാഥരെ സംരക്ഷിച്ചത്. 


ജാതി-മത-വര്‍ണ-വംശ-ലിംഗ-ഭാഷാ ഭേദമന്യേ എല്ലാ പൌരന്മാരുടെയും ജീവനും ജീവിതവും സംരക്ഷിക്കാന്‍ ചുമതലയുള്ള ഭരണകൂടം തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മതവൈരം സ്പോണ്‍സര്‍ ചെയ്യുമ്പോള്‍, ജനങ്ങള്‍ക്ക് അവരില്‍ നിന്നും നീതി പ്രതീക്ഷിക്കാന്‍ വയ്യ. ജനകീയ പ്രതിരോധം മാത്രമാണ് സംഘപരിവാര തെമ്മാടിത്തത്തിനുള്ള പ്രതിവിധി, അതിനാല്‍ ന്യൂനപക്ഷങ്ങളെയും രാജ്യത്തെയും രക്ഷിക്കാന്‍  അത്തരത്തിലുള്ള ഒരു ജനകീയ ചെറുത്തു നില്‍പ്പിനായി സംഘപരിവാരക്കാരല്ലാത്ത മുഴുവന്‍ ജനവും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് ഫൈസി ആഹ്വാനം ചെയ്തു.