ഗ്യാന്‍വാപി മസ്ജിദ് കേസില്‍ 1991ലെ ആരാധനാലയ നിയമം കോടതി പരിഗണിക്കണം: എസ്ഡിപിഐ അമിത പ്രചാരണം നടത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം
sdpi
13 സെപ്റ്റംബർ 2022
ന്യൂഡല്‍ഹി: ഗ്യാന്‍വ്യാപി മസ്ജിദ് കേസില്‍ വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും 1991 ലെ ആരാധനാലയ നിയമം കോടതി പരിഗണിക്കണമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അനുവാദം ചോദിച്ച് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി കീഴ്‌ക്കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിയ സുപ്രിം കോടതി നടപടിയെത്തുടര്‍ന്നാണ് ഹരജി നിലനില്‍ക്കുന്നതാണെന്ന് ജില്ലാ കോടതി ഉത്തരവിറക്കിയത്. സാമുദായിക സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും ആരാധനാലയങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് പാര്‍ലമെന്റ് 1991 ല്‍ നിയമം പാസ്സാക്കിയത്. തര്‍ക്കമുന്നയിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം അനുശാസിക്കുമ്പോള്‍ അത് പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് ഹരജി ഫയലില്‍ സ്വീകരിച്ച് ഉത്തരവിടുന്നത്. ഇത് രാജ്യത്ത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കും.
ആദ്യം കേസിന്റെ അധികാരപരിധിയുടെയും പരിപാലനത്തിന്റെയും പ്രാഥമിക പ്രശ്‌നങ്ങള്‍ കോടതികള്‍ തീരുമാനിക്കേണ്ടതുണ്ട്. കാരണം ഇത്തരം ആവശ്യമുന്നയിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുമ്പോഴാണ് സിവില്‍ സ്യൂട്ട് നല്‍കാന്‍ കോടതി അനുവാദം നല്‍കിയത്. കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, 1991ലെ ആരാധനാലയ നിയമം സംബന്ധിച്ച പ്രത്യേക നിയമത്തിലെ വ്യവസ്ഥകള്‍ കോടതി അവഗണിച്ചെന്നും ഉത്തരവിനെതിരെ ഒരു റിട്ട് ഹരജി ഉന്നത കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിധിയില്‍ വേദനിക്കുന്ന കക്ഷി ഹൈക്കോടതിയിലോ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതിയിലോ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യണമെന്നും കേസ് നിലനിര്‍ത്താനാകുമോ ഇല്ലയോ എന്ന് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി നിലപാട് അന്തിമല്ലെന്നും മുസ്ലിം സമൂഹത്തിനെതിരായ അന്തിമ വിധിയെന്ന തരത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചതായി അദ്ദേഹം വിമര്‍ശിച്ചു. അന്തിമ തീരുമാനത്തിന് കുറച്ച് സമയമെടുത്തേക്കാം, കാരണം ശരിയായ നിയമ നടപടികളും തെളിവുകള്‍ നല്‍കുകയും ചെയ്യാം. ജില്ലാ ജഡ്ജിയുടെ ഉത്തരവ് ഹരജി തുടരാനുള്ള അവകാശം മാത്രമേ നല്‍കുന്നുള്ളൂ. ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള ഓപ്ഷന്‍ പരാതിക്കാരനായ കക്ഷിയില്‍ നിക്ഷിപ്തമാണ്. വിചാരണ കോടതി ഉത്തരവ് സ്ഥിരീകരിച്ചാല്‍ ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ നല്‍കാനുള്ള അവസരങ്ങളുണ്ട്. എല്ലാ വിഷയങ്ങളിലും തെളിവുകള്‍ നിരത്തി കേസ് നേരിടാന്‍ പീഡിത കക്ഷിക്ക് എല്ലാ അവകാശവുമുണ്ടെന്നും അതിനാല്‍ പൂര്‍ണ ശാന്തതയും സമാധാനവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗങ്ങളും പരിശ്രമിക്കണമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് അഭ്യര്‍ത്ഥിച്ചു.