കര്‍ണാടകയിലെ എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റ്: എന്‍ഐഎയുടെ വിവേചനത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗം- എസ്ഡിപിഐ
sdpi
07 നവംബർ 2022
ന്യൂഡല്‍ഹി: എസ്ഡിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി ഷാഫി ബെല്ലാരെയെയും ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ ബെല്ലാരെയെയും അറസ്റ്റു ചെയ്ത എന്‍ഐഎ നടപടിയെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു. എന്‍ഐഎ വിവേചനത്തിലൂടെ രാഷ്ട്രീയ യജമാനന്മാരുടെ പകപോക്കല്‍ രാഷ്ട്രീയത്തിനനുസരിച്ച് ചുവടുവെക്കുകയാണെന്നും ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു. ഈ വിനാശകരമായ പ്രതിഭാസം സമൂഹത്തിന്റെ ക്ഷേമത്തിന് തീര്‍ത്തും ഹാനികരവും അന്വേഷണ ഏജന്‍സികളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്.
എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലാത്ത ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ മറവില്‍ എസ്ഡിപിഐ നേതാക്കളെ എന്‍ഐഎ വേട്ടയാടുകയാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചും എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തും എസ്ഡിപിഐയെ തകര്‍ക്കാന്‍ കേന്ദ്ര ബിജെപി ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം ഭീഷണികളിലൂടെ എസ്ഡിപിഐ ഒരിക്കലും പിന്മാറില്ലെന്നും ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇല്യാസ് മുഹമ്മദ് തുംബെ.