SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

റിമോട്ട് ഇവിഎം നടപ്പിലാക്കുന്നതിന് മുമ്പ് ഇവിഎമ്മിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: എസ്ഡിപിഐ
sdpi
31 ഡിസംബർ 2022

റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഇവിഎമ്മിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ വോട്ടുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വോട്ടുചെയ്യാന്‍ ജന്മസ്ഥലത്തേക്ക് പോകാത്ത ആഭ്യന്തര കുടിയേറ്റക്കാര്‍ക്കായി മള്‍ട്ടി-നിയോജക മണ്ഡലങ്ങളിലെ റിമോട്ട് ഇവിഎമ്മുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് എട്ട് ദേശീയ, 50-ലധികം സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു കാംബ്ലെ. 


വോട്ട് ശതമാനം വര്‍ധിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാനാവില്ലെങ്കിലും ഇവിഎമ്മുകളുടെ ദുരുപയോഗം, കൃത്രിമം തുടങ്ങിയ ഗുരുതരമായ ചോദ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കാംബ്ലെ പറഞ്ഞു. രാജ്യത്തുടനീളം ഇവിഎമ്മുകളുടെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്ന് പഴയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മടങ്ങാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുമ്പോള്‍, വലിയ വിദ്യാഭ്യാസമില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കായി പുതിയ റിമോട്ട് ഇവിഎമ്മുകള്‍ക്കുള്ള പ്രഖ്യാപനം ദുരുപയോഗത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.   തിരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നിതിനു മുമ്പ് രാജ്യവ്യാപകമായ ഒരു സമവായം തേടണമെന്ന് ബി എം കാംബ്ലേ ആവശ്യപ്പെട്ടു.