യുദ്ധക്കുറ്റവാളി നെതന്യാഹുവിനെ സ്വാഗതം ചെയ്യുന്നതിലൂടെ ട്രംപ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുന്നു: എം കെ ഫൈസി
NEWS_NATIONAL
06 ഫെബ്രുവരി 2025
യുദ്ധക്കുറ്റവാളി നെതന്യാഹുവിനെ സ്വാഗതം ചെയ്യുന്നതിലൂടെ ട്രംപ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുന്നു. ഫലസ്തീനികളെ അയല്‍രാജ്യങ്ങളിലേക്ക് കുടിയിറക്കിയ ശേഷം ഗസ മുനമ്പ് അമേരിക്ക ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. വൈറ്റ് ഹൗസ് സന്ദര്‍ശിച്ച യുദ്ധക്കുറ്റവാളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് തന്റെ ഞെട്ടിക്കുന്ന പദ്ധതി വെളിപ്പെടുത്തിയത്. ഗസയും മുഴുവന്‍ ഫലസ്തീനും ഫലസ്തീന്‍ ജനതയുടേതാണ്. മധ്യേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യമുള്ള ഏതൊരു പാര്‍ട്ടിയും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തെ പിന്തുണയ്ക്കും.