SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വെള്ളക്കരം വര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- കെ കെ റൈഹാനത്ത്
sdpi
14 ജനുവരി 2023

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹനാത്ത്. വെള്ളക്കരം വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. ലിറ്ററിന് ഒരു പൈസ വര്‍ധിക്കുന്നതോടെ വിവിധ സ്ലാബുകളിലുള്ള ഉപഭോക്താക്കള്‍ക്ക് യൂനിറ്റിന് പത്ത് രൂപയുടെ വര്‍ധനയുണ്ടാകും. ആയിരം ലിറ്റര്‍ വെള്ളമാണ് ഒരു യൂനിറ്റ്. നിലവില്‍ യൂനിറ്റിന് വിവിധ സ്ലാബുകളിലായി നാലുരൂപ മുതല്‍ 12 രൂപവരെയാണ് വെള്ളക്കരം. ഇത് 14 രൂപ മുതല്‍ 24 രൂപയായി വര്‍ധിക്കും. ഒരു കുടുംബം ശരാശരി പത്ത് (10,000 ലിറ്റര്‍) മുതല്‍ 15 യൂനിറ്റ് (15,000 ലിറ്റര്‍) വരെയാണ് ഒരുമാസം ഉപയോഗിക്കുന്നത്.


പാചക വാതക വില ഉള്‍പ്പെടെയുള്ള ഇന്ധന വിലവര്‍ധനവും തുടര്‍ന്നുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ കുടിവെള്ളത്തിനുള്ള ചെലവു കൂടി വര്‍ധിപ്പിച്ചാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കും. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ അന്നവും കുടിവെള്ളവും മുട്ടിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് ഇടതു സര്‍ക്കാര്‍ പിന്‍തുടരുന്നത്. സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇടതുസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.