SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് ' വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും ബുധനാഴ്ച മലപ്പുറത്ത്
kerala_news
17 ഫെബ്രുവരി 2025

മലപ്പുറം:'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി 19 ന് ബുധനാഴ്ച മലപ്പുറം മമ്പുറം തങ്ങള്‍ നഗറില്‍ സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം എം.എസ്പി.മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന മഹാസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും.


ഖാലിദ് മൂസ നദ് വി,  എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി.പി റഫീഖ് , പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് ഖാജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റുമാരായ അന്‍വര്‍ പഴഞ്ഞി, മുസ്തഫ കൊമ്മേരി, ശഹീര്‍ ചാലിപ്പുറം  തുടങ്ങി രാഷ്ട്രീയ-മത-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. 



വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന  സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സെക്രട്ടറിയേറ്റ് അംഗം ഇഖ്‌റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി  എന്നിവര്‍ സംബന്ധിച്ചു