സര്‍ക്കാരുകള്‍ നിസ്സംഗത വെടിയുക, ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം എസ്ഡിപിഐ ലഹരി വിരുദ്ധ കാംപയിന്‍ സംഘടിപ്പിക്കും: പി ആര്‍ സിയാദ് 2025 മാര്‍ച്ച് 15 - ഏപ്രില്‍ - 15
kerala_news
11 മാര്‍ച്ച് 2025
തൃശൂര്‍: സര്‍ക്കാരുകള്‍ നിസ്സംഗത വെടിയുക, ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് 2025 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ ഒരു മാസം നീളുന്ന ലഹരി വിരുദ്ധ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലഹരി വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുക, ലഹരി മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, ലഹരി ഉത്പന്നങ്ങള്‍ വില്പന നടത്തുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കാംപയിനോട് അനുബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തുകൊണ്ട് ലഹരിവ്യാപനം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലഹരി വിരുദ്ധ ലഘുലേഖയുമായി ഹൗസ് കാംപയിന്‍, യുവാക്കളേയും യുവതികളേയും അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രാദേശിക തലങ്ങളില്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം, കൈയെഴുത്ത് പോസ്റ്റര്‍ പ്രചാരണം,
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, ലഹരിവിരുദ്ധ സെമിനാറുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി കള്‍, വനിതാ കൂട്ടായ്മ സൈക്കിള്‍ റാലി തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരിക്കെതിരായ സാമൂഹിക ബോധവല്‍ക്കരണത്തിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തും. സൈ്വര്യജീവിതത്തിന് ഭീഷണിയും തലമുറയുടെ സര്‍വനാശത്തിന് വഴിയൊരുക്കുന്നതുമായ ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സജീവമായ ഇടപെടല്‍ ഉണ്ടാവണമെന്നും പി ആര്‍ സിയാദ് അഭ്യര്‍ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ പറൂര്‍ സംബന്ധിച്ചു.