നാദാപുരം ഗൂഢാലോചനയില്‍ ഭരണമുന്നണിയിലെ ഉന്നതര്‍ക്ക് പങ്ക് - പി.അബ്ദുല്‍ ഹമീദ്
മാധ്യമം
26 മാര്‍ച്ച് 2015
തിരുവനന്തപുരം: നാദാപുരത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ഗവണ്‍മെന്റ് തയ്യാറാവാത്തത് ഭരണകക്ഷിയിലെ ഉന്നതര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതുകൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്. നാദാപുരത്തെ ഇരകള്‍ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപസമയത്ത് പോലീസ് കൈകൊണ്ട നിസ്സംഗതയും അക്രമികളെ പിടികൂടി കൊള്ളമുതല്‍ പിടിച്ചെടുക്കാന്‍ ഗവണ്‍മെന്റ്തയ്യാറാവാത്തതും ഈ സംശയം ബലപ്പെടുത്തുന്നു. ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും കൊള്ളമുതല്‍ തിരിച്ച് പിടിക്കാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും തയ്യാറായിട്ടില്ലായെങ്കില്‍ സമരം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പികെഉസ്മാന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.എ ഹാരിസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഇബ്രാഹീം മൗലവി ജനറല്‍ സെക്രട്ടറി സിയാദ് കണ്ടല എന്നിവര്‍ സംസാരിച്ചു. ഗാന്ധിപാര്‍ക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് എം.കെ മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, പി.കെ ഉസ്മാന്‍, ഇബ്രാഹീം മൗലവി, സി.എ ഹാരിസ്, ജലീല്‍ കടയ്ക്കല്‍, ഇസ്മായില്‍ കമ്മന, ജലീല്‍ സഖാഫി, ടി.കെ കുഞ്ഞമ്മദ് ഫൈസി, സിയാദ് കണ്ടല തുടങ്ങിയ ജില്ലാ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.