SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

എസ്.ഡി.പി.ഐ വാർത്തകളിൽ

ഹോം » എസ്.ഡി.പി.ഐ വാർത്തകളിൽ

സരിതാ വിവാദങ്ങള്‍ക്ക് അന്ത്യമുണ്ടാവണം: എസ്.ഡി.പി.ഐ
തേജസ്‌
08 ഏപ്രില് 2015

കോഴിക്കോട്: സരിതാ നായരുടെ കത്തിനു പിന്നാലെ കേരള രാഷ്ട്രീയത്തെ മുഴുവന്‍ തളച്ചിടുന്നത് ലജ്ജാകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ് അഭിപ്രായപ്പെട്ടു. പൊതുരംഗത്ത് സജീവമായി നിലകൊള്ളുന്ന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സംശയത്തിന്റെ മുനയില്‍ നിര്‍ത്തി അധികകാലം ഇത്തരമൊരു കാര്യം മുന്നോട്ടുകൊണ്ടുപോകുന്നത് അപമാനകരമാണ്. ഒരു കത്ത് ഉയര്‍ത്തിക്കാണിച്ച് കേരളത്തെ മുഴുവനും മുള്‍മുനയില്‍ നിര്‍ത്താന്‍ സരിതാ നായര്‍ക്ക് അവസരം നല്‍കുന്നതില്‍ ഗ്രൂപ്പ്, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. യഥാര്‍ത്ഥ വസ്തുതകള്‍ അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. യു.ഡി.എഫ് ഭരണത്തിന്റെ ദുരന്തങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വന്ന കേരളജനതയെ പരിഹസിക്കുകയാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗം മാന്യവും പവിത്രവുമാവണം. ആരോപണവിധേയരായ മുഴുവന്‍ ആളുകളും തല്‍സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാന്‍ തയ്യാറാവുകയാണ് വേണ്ടത്. സരിതാ നായര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് അന്ത്യമുണ്ടാവണമെങ്കില്‍ അവരുടെ പക്കല്‍ നിന്ന് കത്ത് പിടിച്ചെടുത്ത് നിയമനടപടിക്ക് ആര്‍ജ്ജവം കാണിക്കുകയാണ്, കൈകള്‍ ശുദ്ധമാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊതുരംഗം മലീമസമാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അഡ്വ. കെ എം അശ്‌റഫ് ആവശ്യപ്പെട്ടു.