SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

എസ്.ഡി.പി.ഐ വാർത്തകളിൽ

ഹോം » എസ്.ഡി.പി.ഐ വാർത്തകളിൽ

മോദി ഭരണത്തില്‍ രാജ്യത്തിന്റെ വികസനമല്ല, സംഘപരിവാരത്തിന്റെ വികസനം: അഫ്‌സര്‍ പാഷ
thajas
27 ഡിസംബർ 2015

കൊടുങ്ങല്ലൂര്‍: മോദി ഭരണത്തി ല്‍ രാജ്യത്തിന്റെ വികസനമല്ല, സംഘപരിവാരത്തിന്റെ വികസനമാണ് നടക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ പറഞ്ഞു. വര്‍ഗീയ ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച മധ്യമേഖലാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ സഞ്ചരിച്ച് സമാധാന സന്ദേശം പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യമില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി കലാപങ്ങള്‍ അരങ്ങേറി. മന്ത്രിമാരും എംപിമാരും അടക്കമുള്ള സംഘപരിവാര നേതാക്കള്‍ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. തുടര്‍ച്ചയായ വ ര്‍ഗീയ വിഭജനത്തിനെതിരേ മൗനം പാലിച്ച പ്രധാനമന്ത്രി, സഹപ്രവര്‍ത്തകനായ അരുണ്‍ ജെയ്റ്റിലിക്കെതിരായ അഴിമതി ആരോപണത്തെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്നു. ബഹുസ്വരതയും മതനിരപേക്ഷതയുമാണ് ഇന്ത്യയുടെ ശക്തി. നമ്മുടെ നാടിനെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും അഫ്‌സ ര്‍ പാഷ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം വര്‍ഗീയ പ്രചാരണത്തിന്റെ വിജയമല്ലെന്നും കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യത്തില്‍ നിന്നുണ്ടായ നേട്ടമാണെന്നും അധ്യക്ഷതവഹിച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ കോടികള്‍ എഴുതിത്തള്ളുമ്പോള്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുകയാണ്. ഇത് മറച്ചുപിടിക്കാനാണ് ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വിവാദങ്ങളുണ്ടാക്കുന്നത്. അമ്പലങ്ങളുടെ കാണിക്ക പണം സര്‍ക്കാര്‍ തട്ടുന്നുവെന്ന കാലങ്ങളായുള്ള ആര്‍എസ്എസിന്റെ നുണപ്രചാരണമാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ദേവസ്വം മന്ത്രിയുടെ മറുപടിയോടെ തകര്‍ന്നത്. കേരളം നേരിടുന്ന വലിയ അപകടം താ ല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി മുഖ്യധാരാ പാര്‍ട്ടികളും നേതാക്കളും സംഘപരിവാരത്തിന്റെ വാദങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതാണ്. സമീപകാലത്തെ കാനം രാജേന്ദ്രന്റെ പ്രസ്താവനയും മുഖ്യമന്ത്രിമാരായിരിക്കെ വി എസ് അച്യുതാനന്ദനും എ കെ ആന്റണിയും നടത്തിയ പ്രസ്താവനകളും ഏല്‍പ്പിച്ച മുറിവുകള്‍ ഗുരുതരമാണെന്നും അഡ്വ. കെ എം അഷ്‌റഫ് ഓര്‍മിപ്പിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ കെ കെ റൈഹാനത്ത്, അഡ്വ. കെ എസ് മധുസൂദനന്‍, എ എസ് നാരായണപിള്ള, വിളയോടി ശിവന്‍കുട്ടി, പി കെ അനില്‍കുമാര്‍, സി പി മുഹമ്മദ് ബഷീര്‍, പി അഹ്മദ് ശരീഫ്, സുല്‍ഫിക്കര്‍ അലി, ടി അബ്ദുല്‍ നാസര്‍, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, പി ആര്‍ സിയാദ് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍, ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ എ ഫാറൂഖ്, കെ കെ ഹുസൈര്‍, ഇ എസ് കാജാഹുസൈന്‍ സംബന്ധിച്ചു.