SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

എസ്.ഡി.പി.ഐ വാർത്തകളിൽ

ഹോം » എസ്.ഡി.പി.ഐ വാർത്തകളിൽ

എസ്.ഡി.പി.ഐ മതേതര ഇന്ത്യ സംഗമം ഒക്ടോബര്‍ 7ന്‌
Thejas
30 സെപ്റ്റംബർ 2016

''മതേതരത്വം ഇന്ത്യയുടെ ജീവനാണ്'' ഒക്ടോബര്‍ 2 മുതല്‍ 8 വരെ ദേശീയ പ്രചാരണം കേരളത്തില്‍ ഒക്ടോബര്‍ 7 ന് മതേതര ഇന്ത്യാ സംഗമങ്ങള്‍ സംഘടിപ്പിക്കും ''മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക'' എന്ന സന്ദേശം ഉയര്‍ത്തി ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2 മുതല്‍ 8 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ പ്രചാരണ വാരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 7ന് സംസ്ഥാനത്ത് ജില്ലാതലങ്ങളില്‍ എസ്ഡിപിഐ ''മതേതര ഇന്ത്യാ സംഗമം'' സംഘടിപ്പിക്കും. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യത്തിന്റെ കരുത്തും ആത്മാവും ഉള്‍ക്കൊണ്ട് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി നമ്മുടെ രാജ്യം ലോകത്തിന് മാതൃകയാണ്. ഇന്ത്യന്‍ മതേതരത്വം പൗരന് അന്തസ്സോടെ ജീവിക്കാനും ചിന്തിക്കാനും മത സ്വാതന്ത്ര്യത്തിനും എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നല്‍കുന്നു. ഈ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭീതിയിലേക്കും ഇരുട്ടിലേക്കും തള്ളിവിടുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ആധിപത്യം നേടുന്നത്. ഭരണകൂടത്തിന്റെ പിന്‍ബലത്തിലും ആശിര്‍വാദത്താലും ഇത്തരം ശ്രമങ്ങള്‍ വ്യാപകമായികൊണ്ടിരിക്കുന്നു. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നിരന്തരം നടത്തുന്ന അക്രമങ്ങള്‍ ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭയവും, സുരക്ഷിതത്വ ബോധമില്ലായ്മയും സൃഷ്ടിച്ചിരിക്കുന്നു. ഉനയിലെ ദലിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഹരിയാനയിലെ ദലിതുകളെ ജീവനോടെ കത്തിച്ചത്, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൊലകള്‍, എന്‍.ജി.ഒ കളുടെ നിരോധനം, ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെതുള്‍പ്പെടെ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളും രാജ്യവ്യാപകമായി നടക്കുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗങ്ങളും തുടങ്ങി ജനമനസ്സുകളെ സാമുദായികമായി വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്നു. മതേതരത്വത്തിന്റെ ഒരു തുരുത്തും രാജ്യത്ത് അവശേഷിപ്പിക്കില്ലായെന്ന പ്രഖ്യാപനവുമായാണ് ഹിന്ദുത്വ ശക്തികള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. വംശീയ മേല്‍ജാതി മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് മനുവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ തടയിടേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്. സൗഹൃദാന്തരീക്ഷം നില നില്‍ക്കുന്ന കേരളത്തില്‍ പോലും വിദ്വേഷത്തിന്റെ രാഷ്ട്രീയം വിതച്ച് മുതലെടുപ്പ് നടത്താനുള്ള ആഹ്വാനമുയര്‍ത്തിയാണ് ബി.ജെ.പി യുടെ ദേശീയ കൗണ്‍സില്‍ സമാപിച്ചത്. കേരളത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടി ശക്തമായ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു. സഹോദരന്‍ അയ്യപ്പനും, ശ്രീനാരായണ ഗുരുവും, വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന ശില്‍പ്പികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുവാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പൗരന്‍മാര്‍ക്കിടയില്‍ വിഭാഗിയത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മുഴുവന്‍ മതേതര വിശ്വാസികളും യോജിച്ചുള്ള മുന്നേറ്റത്തിന് തയ്യാറാവണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതര ഘടന നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സാധിക്കുകയുള്ളു എന്ന സന്ദേശമാണ് കാംപയിനിലൂടെ എസ്ഡിപിഐ മുന്നോട്ടുവെക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയും കോട്ടയത്ത് പി.സി ജോര്‍ജ്ജ് എം.എല്‍.എയും സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും, തുളസീധരന്‍ പള്ളിക്കല്‍ മലപ്പുറത്തും, ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍ കണ്ണൂരിലും, അജ്മല്‍ ഇസ്മായില്‍ കാസര്‍ഗോഡും, സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കല്‍ തൃശ്ശൂരിലും, എ.കെ അബ്ദുല്‍ മജീദ് വയനാട്ടിലും, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ.എം. അഷ്‌റഫ് പാലക്കാടും, നാസറുദ്ദീന്‍ എളമരം കോഴിക്കോടും, യഹ്‌യ തങ്ങള്‍ എറണാകുളത്തും, സംസ്ഥാന സമിതി അംഗങ്ങളായ എ.കെ സലാഹുദ്ദീന്‍ ഇടുക്കിയിലും, കെ.കെ ഹുസൈര്‍ ആലപ്പുഴയിലും, വിഎം ഫഹദ് പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്യും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ 1) അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്) 2) റോയ് അറക്കല്‍ (സംസ്ഥാന സെക്രട്ടറി) 3) മുസ്തഫ കൊമ്മേരി (ജില്ലാ പ്രസിഡന്റ്, കോഴിക്കോട്)