എ സഈദ് - നാഷണല്‍ പ്രസിഡന്റ്
06-12-2015
മുന്നിലും പിന്നിലും നിന്ന് സംഘപരിവാര്‍ ഒത്താശനല്‍കുന്ന വര്‍ഗ്ഗീയ ഭീകരതക്കെതിരെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയതലത്തില്‍ ഒരു കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഭരണത്തിലേറി കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ വികസനമെന്ന അജണ്ട എന്‍ ഡി എ സര്‍ക്കാറിനു നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണത്തിന്റെ ഉത്തരവാദിത്വം മറന്ന് സങ്കുചിത വര്‍ഗ്ഗീയവാദികളെപ്പോലെ പെരുമാറുന്ന ബി ജെ പി നേതൃത്വം ഇന്ത്യന്‍ ജനാധിപത്യത്തെ വെറുമൊരു കുട്ടിക്കളിയാക്കുന്ന മട്ടുണ്ട്. പരിഷ്‌കരണത്തിനായുള്ള മോഹത്തിനിടയില്‍ വര്‍ഗ്ഗീയവാദികളുടെ തനിനിറം മറന്നുപോയ ഇന്ത്യയിലെ വോട്ടര്‍മാരാണ് തെറ്റുകാര്‍. ഫാഷിസ്റ്റുകള്‍ക്ക് ഒരിക്കലും ജനങ്ങളെ സ്‌നേഹിക്കാനോ സേവിക്കാനോ കഴിയുകയില്ല. 'എല്ലാവരോടുമൊപ്പം; എല്ലാവര്‍ക്കുംവികസനം' എന്ന എന്‍ ഡി എ മുദ്രാവാക്യത്തിനു പകരം അസഹിഷ്ണുതയുടെ ജല്‍പനങ്ങളാണ് ബി ജെ പി താവളങ്ങളില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. ഭീതിയും സമാധാനമില്ലായ്മയും ജനങ്ങളെ കീഴടക്കിക്കഴിഞ്ഞു. അസഹിഷ്ണുതയെന്ന വാക്ക് രാജ്യത്തെ മാധ്യമങ്ങളും കലാസാംസ്‌കാരിക കേന്ദ്രങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്യുന്നു. വളര്‍ന്നുവരുന്ന അസഹിഷ്ണുത കാരണം രാജ്യത്ത് ഒരു വിഭാഗമാളുകള്‍ അരക്ഷിതത്വവും ഒറ്റപ്പെടലും അനുഭവിക്കുന്നുവെന്ന് പ്രതിരോധ പഠന ഗവേഷണ സ്ഥാപനം വിലയിരുത്തിയതിനു ശേഷവും ഇന്ത്യ സഹിഷ്ണുതയുടെ വീടാണെന്നു സ്ഥാപിക്കാന്‍ രാജ്യത്തിനകത്തും പുറത്തും വാചകക്കസര്‍ത്തു കാണിക്കുകയാണ് പ്രധാനമന്ത്രി. പ്രതിരോധവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളില്‍ പഠനവും വിശകലനവും നടത്തുന്ന സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ്. അസഹിഷ്ണുതയുടെ ഒന്നല്ലെങ്കില്‍ മറ്റൊരു വിത്ത് ദിവസവും വിതക്കാന്‍ പ്രതിജ്ഞ ചെയ്തതു പോലെയാണ് ഹിന്ദുത്വരുടെ പെരുമാറ്റം. രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ കച്ചകെട്ടിയവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. വര്‍ഗ്ഗീയതയോട് സമരസപ്പെട്ടതാണ് ഭരണകൂടമെന്നു തെളിയുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ടായിക്കഴിഞ്ഞു. പ്രധാനമന്ത്രിയാവട്ടെ ഒരക്ഷരമുരിയാടാതെ നിര്‍വികാരനായി നോക്കിനില്‍ക്കുന്നു. ഇത്തരം കൊച്ചുകൊച്ചുകാര്യങ്ങളിലൊന്നും പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലായെന്ന് തന്റെ അനുയായികള്‍ മാധ്യമങ്ങളോടു പറയുമ്പോള്‍ അതങ്ങനെത്തന്നെയല്ലേയെന്ന ഗൌരവഭാവത്തിലിരിക്കുകയാണ് നരേന്ദ്രമോഡി. പശുവിറച്ചിയുടെ പേരിലും അല്ലാതെയും മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടി എന്നതോടൊപ്പം അവരുടെ വിശ്വാസവും സംസ്‌കാരവും ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. ജാതിവിവേചനം ശക്തിപ്പെട്ട സാഹചര്യത്തില്‍ ദളിതുകള്‍ക്കു നേരെ ശാരീരികവും സാമ്പത്തികവും സാമൂഹികവും തൊഴില്‍പരവുമായ പീഡനങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. രാഷ്ട്രീയത്തിലും ഔദ്യോഗികതലത്തിലും ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഇതില്‍നിന്നു മുക്തരല്ല എന്നതാണ് പ്രത്യേകത. എന്തു ചിന്തിക്കണം എന്തെഴുതണം എന്തുസംസാരിക്കണം എന്നാജ്ഞാപിക്കുന്ന ഫാഷിസ്റ്റ് ദാര്‍ഷ്ട്യത്തെ അംഗീകരിക്കാന്‍ കഴിയാതെ രാജ്യത്തെ കലാകാരന്മാരും എഴുത്തുകാരും പുരോഗമനവാദികളും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഭീകരത നര്‍ത്തനമാടുമ്പോള്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവന സംഘടനകള്‍ക്കും എതിരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെന്നു. സന്യാസിമാരും സന്യാസിനിമാരും ആചാര്യന്മാരും അനിയന്ത്രിതമായ ഭാഷയില്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ പ്രചോദിതരായി വര്‍ഗ്ഗീയവാദികള്‍ നിയമവാഴ്ചയെ കയ്യിലെടുത്തിരിക്കുകയാണ്. ഒരു കാര്യത്തില്‍ സംശയമില്ല. മുസ്ലിങ്ങളും ദളിതുകളുമടങ്ങിയ ഇന്ത്യയിലെ സാധാരണക്കാര്‍ ഭീതിയിലാണ്. അതേസമയം ആശാവഹമായ ചില നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാവാത്തതിലും പലപ്പോഴും സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍തന്നെ അസഹിഷ്ണുതക്ക് രക്ഷകര്‍തൃത്വം ഒരുക്കുന്നതിലും പ്രതിഷേധിച്ച് രാജ്യത്തെ കലാകാരന്മാരും സാഹിത്യകാരന്മാരും എഴുത്തുകാരും രംഗത്തു വന്നിരിക്കുന്നു. പുരഷ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ നടപടികളെ രാഷ്ട്രീയവത്കരിക്കാനും കേന്ദ്രമന്ത്രിമാര്‍ ശ്രമം നടത്തി. നാല്‍പത്തിഒന്‍പതു പേര്‍ കേന്ദ്ര സാഹത്യ അക്കാദമി പുരഷ്‌കാരങ്ങളും ഒരാള്‍ ലളിത കലാസാഹിത്യ അക്കാദമി പുരഷ്‌കാരവും തിരിച്ചുനല്‍കി. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഈ തുടക്കം വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിലുള്ള സാമൂഹികരാഷ്ട്രീയ സാഹചര്യത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയും ഭീതിക്കടിമപ്പെട്ടവരില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയുമാണ് എസ് ഡി പി ഐയുടെ ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 10 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ പൊതുയോഗങ്ങളും സെമിനാറുകളും തെരുവുനാടകങ്ങളും കവിയരങ്ങുകളും ഉണ്ടാവും. ഡിസംബര്‍ 10ന് ബാന്‍ഗളൂര്‍ ടൌണ്‍ഹാളില്‍ നടക്കുന്ന സെമിനാറോടെ കാമ്പയിന്റെ ദേശീയതല ഉദ്ഘാടനം നടക്കും. ഡിസംബര്‍ 21ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ദില്ലിയിലും പരിസരങ്ങളിലുമുള്ള എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ലഖ്‌നൌ, അലീഗര്‍, കല്‍ക്കട്ട, മുബൈ, പാട്‌ന, ജയ്പൂര്‍, കര്‍നൂല്‍ തുടങ്ങിയ നഗരങ്ങളില്‍ സെമിനാറുകളും പൊതുയോഗങ്ങളും നടക്കും. കാമ്പയിനോടനുബന്ധിച്ച് കേരളത്തില്‍ വിപുലമായ പരിപാടികള്‍ പദ്ധതിയിട്ടിട്ടുണ്ട്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183